മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനം; ഇന്ത്യക്കാരുടെ ഇഡ്ഡലിയെക്കുറിച്ച് യൂബര്‍ ഇറ്റ്‌സിന്റെ രസകരമായ കണക്കിതാ...

തിരുവനന്തപുരം: (www.kvartha.com 29.03.2019) മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയമേറിയ പ്രഭാത ഭക്ഷണം ഇഡ്ഡലിയാണെന്ന് കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ യൂബര്‍ ഇറ്റ്‌സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. യൂബര്‍ ഇറ്റ്‌സിന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത് പ്രഭാത ഭക്ഷണം എന്ന നിലയില്‍ ഇഡ്ഡലിക്കാണ്.

ബാംഗ്ലൂരില്‍ നിന്നാണ് ഇഡ്ഡലിക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത്. രണ്ടാമതായി മുബൈയില്‍ നിന്നും മൂന്നാമതായി ചെന്നൈയുമാണ് ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോക ഇഡ്ഡലി ദിനം മാര്‍ച്ച് 30ന് ആഘോഷിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമായി ഒതുങ്ങുന്നതല്ല ഇഡ്ഡലിയുടെ പ്രശസ്തി. സാന്‍ഫ്രാന്‍സിസ്‌കോ, ലണ്ടന്‍, ന്യൂ ജേഴ്‌സി എന്നീ ആഗോള തലത്തില്‍ നിന്നും ഇഡ്ഡലി ഓര്‍ഡറുകള്‍ ലഭിക്കുന്നത് നിരവധിയാണ്.


Keywords: For the love of 'idli': Bengaluru orders the dish the most, followed by Mumbai, Thiruvananthapuram, News, Kerala, Lifestyle & Fashion, Food, Celebration. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?