ഐസ്‌ക്രീം വില്‍ക്കാനെത്തിയ ആളില്‍ നിന്നും ഐസ്‌ക്രീം വാങ്ങിക്കഴിച്ച കുട്ടികളുള്‍പെടെ 30 പേര്‍ക്ക് ഭക്ഷ്യവിഷബാധ

മംഗളൂരു: (www.kasargodvartha.com 26.03.2019) ഐസ്‌ക്രീം വില്‍ക്കാനെത്തിയ ആളില്‍ നിന്നും ഐസ്‌ക്രീം വാങ്ങിക്കഴിച്ച കുട്ടികളുള്‍പെടെ 30 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛര്‍ദയെയും അസ്വസ്ഥതയെയും തുടര്‍ന്ന് ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുന്ദാപുരം തൊമ്പട്ടു ഹെങ്കവള്ളിക്കടുത്ത ബെല്‍വെയിലാണ് സംഭവം.

തൊമ്പട്ടുവിലെ സാത്വിക് (എട്ട്), ഭുവന്‍ (രണ്ട്), ലക്ഷ്മി (26), ആശ (എട്ട്), പവിത്ര (13), മധുവിതി (അഞ്ച്), കൃതിക (11), ദിശ (മൂന്ന്), ജ്യോതി (32) എന്നിവരെ കുന്ദാപുരം സര്‍ക്കാര്‍ ആശുപത്രിയിലും മറ്റുള്ളവരെ ബല്‍വെ പ്രാഥമികാരോഗ്യകേന്ദ്രം, ഹലാഡിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഈ പ്രദേശത്ത് ഒരാള്‍ ഐസ്‌ക്രീം വില്‍ക്കാനെത്തിയിരുന്നു. ഇയാളില്‍ നിന്നും ഐസ്‌ക്രീം വാങ്ങിക്കഴിച്ചവര്‍ക്കാണ് ഛര്‍ദിയുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Top-Headlines, National, Food, Over 30 children fall ill due to food poisoning after eating ice cream, hospitalized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?