ആകാശച്ചുഴിയില്‍പ്പെട്ട് തുര്‍ക്കീഷ് വിമാനം; അപകടത്തില്‍ 30 യാത്രക്കാര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: (www.kvartha.com 10.03.2019) തുര്‍ക്കീഷ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില് നിന്ന് ന്യൂയോര്ക്കിലേക്ക് പോകുകയായിരുന്ന വിമാനം ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. തുര്‍ക്കീഷ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
326 യാത്രക്കാരും 22 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ വിമാനം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Keywords: Thirty injured as turbulence hits Turkish Airlines flight to New York, New York, News, World, Airlines, Flight, Accident, Injured, hospital, Passengers.
Keywords: Thirty injured as turbulence hits Turkish Airlines flight to New York, New York, News, World, Airlines, Flight, Accident, Injured, hospital, Passengers.
Powered by Info News For You

Comments
Post a Comment