വിവാഹവാഗ്ദാനം നല്‍കി പീഡനം; 30 ലക്ഷം രൂപ തട്ടിയെടുത്ത ചിത്രകാരന്‍ അറസ്റ്റില്‍

ആലപ്പുഴ: (www.kvartha.com 02.03.2019) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 30 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത ചിത്രകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാല്‍ വടക്കേടത്തിട്ടുംകുന്നേല്‍ സൈനോജ് ശിവനെയാണ് (34) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.

ഓയില്‍ പെയിന്റിങ് കലാകാരനായ സൈനോജ് ലണ്ടനിലാണെന്നും സമ്പന്നനാണെന്നും ധരിപ്പിച്ചാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി. സൈനോജിന് കാറുകളും സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങിക്കൊടുത്തെന്നു പരാതിയില്‍ പറയുന്നു. സഹോദരന്റെ വിവാഹശേഷം വിവാഹിതരാകാം എന്നാണ് സൈനോജ് വിശ്വസിപ്പിച്ചിരുന്നതെന്നും സാമ്പത്തികമായി മെച്ചപ്പെട്ടതോടെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും വിവാഹക്കാര്യം സംസാരിക്കാന്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ ഉള്‍പ്പെടെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.

Artist arrested in Alappuzha, Alappuzha, News, Kerala, Cheating, Arrest, Police, Complaint, Remanded, Court, Enquiry

ഇയാള്‍ സമൂഹമാധ്യമം വഴിയാണ് സ്ത്രീയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സൈനോജ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നതെന്നും ഇയാളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. നോര്‍ത്ത് സിഐ ഇ കെ സോള്‍ജിമോന്‍, എസ്‌ഐ കെ സി ഭുവനേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈനോജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Artist arrested in Alappuzha, Alappuzha, News, Kerala, Cheating, Arrest, Police, Complaint, Remanded, Court, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?