തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; 3 മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത് 8 എം എല്‍ എമാര്‍

ഹൈദരാബാദ്: (www.kvartha.com 18.03.2019) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് . നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎല്‍എമാരില്‍ എട്ട് പേരും മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു.

കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേര്‍ന്നത്. ആവശ്യമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Congress to lose opposition status in Telangana? 8th MLA jumps to TRS, Hyderabad, News, Politics, Trending, Lok Sabha, Election, Congress, National.

119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇത് മൂന്നു മാസം കൊണ്ട് 11 ആയി ചുരുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. ഇതോടുകൂടി പ്രധാന പ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്.

പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാരെങ്കിലും വേണം. നാല് എംഎല്‍എമാര്‍ കൂടി ടിആര്‍എസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്. വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ടിആര്‍എസില്‍ ലയിക്കുന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കാനും നീക്കമുണ്ട്.

മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ കൂറുമാറ്റം ബാധകമാകില്ല. ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് കൊഴിഞ്ഞുപോകുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആര്‍എസ്സിന്റെ ഗൂഢാലോചനയാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress to lose opposition status in Telangana? 8th MLA jumps to TRS, Hyderabad, News, Politics, Trending, Lok Sabha, Election, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?