യുഎഇയില്‍ ഇനി വിധി പറയാനും വളയിട്ട കൈകള്‍; ഫെഡറല്‍ ജുഡീഷ്യറിയില്‍ 2 വനിതാ ജഡ്ജിമാര്‍ക്ക് നിയമനം
ദുബൈ: (www.kartha.com 20.03.2019) യുഎഇയില്‍ ഇനി വിധി പറയാനും വളയിട്ട കൈകള്‍ തയ്യാര്‍. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫെഡറല്‍ ജുഡീഷ്യറിയില്‍ രണ്ട് വനിതാ ജഡ്ജിമാര്‍ക്ക് നിയമനം നല്‍കി. ഖദീജ ഖമീസ് ഖലീഫ അല്‍ മലാസ്, സലാമ റാശിദ് സലീം അല്‍ ഖിത്ബി എന്നിവര്‍ക്കാണ് ജഡ്ജിമാരായി നിയമനം ലഭിച്ചത്. ആദ്യമായാണ് യുഎഇ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിതകള്‍ ന്യായാധിപരായി എത്തുന്നത്.
വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാരുണ്ടെങ്കിലും ആദ്യമായാണ് ഫെഡറല്‍ നിയമസംവിധാനത്തില്‍ വനിതാ ജസ്റ്റിസുമാര്‍ എത്തുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ സുപ്രധാനമേഖലകളില്‍ വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന യു എ ഇയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമനം. നേരത്തേ, രാജ്യത്തിന്റെ പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, UAE, News, Women, First Two Female Judges Commend Leadership's Efforts To Empower Women

Powered by Info News For You

Comments
Post a Comment