ലഹരി കടത്താന്‍ സൈനികന്റെ വേഷം; പട്ടാളക്കാര്‍ ഉപയോഗിക്കുന്ന പെട്ടികളില്‍ കടത്തിയത് 2 ലക്ഷം വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
കൊല്ലം: (www.kvartha.com 28.03.2019) ലഹരി കടത്താന്‍ സൈനികന്റെ വേഷം, കടത്തുന്നത് പട്ടാളക്കാര്‍ ഉപയോഗിക്കുന്ന പെട്ടികളില്‍, ഒടുവുല്‍ രണ്ടു ലക്ഷം വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി ജാര്‍ഖണ്ഡ് സ്വദേശി പോലീസ് പിടിയില്‍. സൈനിക വേഷത്തില്‍ ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി മന്‍സൂര്‍ അലി (49) ആണ് റെയില്‍വേ സ്റ്റേഷനില്‍ പോലീസിന്റെ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested with banned tobacco products, Kollam, News, Crime, Criminal Case, Police, Military, Court, Remanded, Kerala.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലില്‍ ഇയാള്‍ കുറെക്കാലം തന്തൂരി പാചകക്കാരനായി ജോലി ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടിക്കപ്പെടുമ്പോള്‍ സൈനികര്‍ ധരിക്കാറുള്ള ബനിയനും തൊപ്പിയുമായിരുന്നു ഇയാളുടെ വേഷം.
ബംഗളൂരു -കൊച്ചുവേളി എക്സ്പ്രസില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് സംഘം കഴിഞ്ഞ കുറേ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് സംശയകരമായ സാഹചര്യത്തില്‍ മന്‍സൂര്‍ അലിയെ ആര്‍.പി.എഫും എക്സൈസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. സൈനികര്‍ ഉപയോഗിക്കാറുള്ള മൂന്ന് പെട്ടികളിലായാണ് ഇയാള്‍ 250 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
ബംഗളൂരുവില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എക്‌സൈസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.പി.എഫ് സി.ഐ ആര്‍.എസ്. രാജേഷ്, എക്സൈസ് സി.ഐ നൗഷാദ്, ആര്‍.പി.എഫ് എ.എസ്.ഐ റസല്‍ റോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മന്‍സൂര്‍ അലി കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരത്താണ് താമസം.
ബംഗളൂരു -കൊച്ചുവേളി എക്സ്പ്രസില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് സംഘം കഴിഞ്ഞ കുറേ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് സംശയകരമായ സാഹചര്യത്തില്‍ മന്‍സൂര്‍ അലിയെ ആര്‍.പി.എഫും എക്സൈസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. സൈനികര്‍ ഉപയോഗിക്കാറുള്ള മൂന്ന് പെട്ടികളിലായാണ് ഇയാള്‍ 250 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
ബംഗളൂരുവില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എക്‌സൈസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.പി.എഫ് സി.ഐ ആര്‍.എസ്. രാജേഷ്, എക്സൈസ് സി.ഐ നൗഷാദ്, ആര്‍.പി.എഫ് എ.എസ്.ഐ റസല്‍ റോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മന്‍സൂര്‍ അലി കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരത്താണ് താമസം.
Keywords: Man arrested with banned tobacco products, Kollam, News, Crime, Criminal Case, Police, Military, Court, Remanded, Kerala.
Powered by Info News For You

Comments
Post a Comment