സി പി എം ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; വധശ്രമത്തിന് കേസെടുത്തു, 2 പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 27.03.2019) എല്‍ ഡി എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം അവസാനിച്ചതിന് പിന്നാലെ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമ സംഭവത്തില്‍ 10 ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ ഭുജംഗഷെട്ടിയെ അക്രമിച്ചതിന് ശരത്ത്, രാജേഷ്, സുതീഷ്, അജിത്ത് തുടങ്ങി 10 ഓളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇവരില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്‌ലുവില്‍ സംഘടിപ്പിച്ച പൊതുയോഗം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമമുണ്ടായത്. ആക്രമത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്തിന്റെ പ്രസംഗം അവസാനിച്ചയുടന്‍ 'ഞങ്ങളുടെ നാട്ടിലെത്തി മോഡിക്കും ബിജെപിക്കുമെതിരെ പ്രസംഗിക്കുമോ' എന്നാക്രോശിച്ച് ഇരുപതോളം പേരടങ്ങിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി.

സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭുജംഗഷെട്ടിയെ അക്രമിച്ചത്. ബി ജെ പി നിയന്ത്രണത്തിലുള്ള രാംദാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കേന്ദ്രീകരിച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPM, Top-Headlines, election, Trending, Attack, case, Police, Attack against CPM local secretary; Case against 10
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?