ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനു നേരെയുണ്ടായ അക്രമം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, 2 പ്രതികള്‍ പോലീസില്‍ കീഴടങ്ങി

മഞ്ചേശ്വരം: (www.kasargodvartha.com 20.03.2019) ശബരമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ മദ്രസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ രണ്ടു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ രണ്ടു പ്രതികളും പോലീസില്‍ കീഴടങ്ങി. കന്യാന മര്‍ത്തടിയിലെ ദിനേശ് (29), കന്യാനയിലെ ചന്ദ്രഹാസ (24) എന്നിവരാണ് മഞ്ചേശ്വരം പോലീസിനു മുമ്പാകെ കീഴടങ്ങിയത്.

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണിവര്‍. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികളോട് പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കരീം മുസ്ലിയാരെ സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കരീം മംഗളൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Crime, Bayar, Manjeshwaram, Crime, arrest, Police, Attack against Madrasa Teacher; 2 more accused surrendered before police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?