സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട്ടെ സ്ത്രീയുള്‍പെടെ 2 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കൊണ്ടോട്ടി: (www.kasargodvartha.com 22.03.2019) വ്യത്യസ്ത സംഭവങ്ങളിലായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ സ്ത്രീയുള്‍പെടെ രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് സ്വദേശിനി ഖദീജുമ്മ, കളനാട് സ്വദേശി മുഹമ്മദ് റാഫിഖ് എന്നിവരാണ് പിടിയിലായത്. ഖദീജുമ്മയില്‍ നിന്നും 177.1 ഗ്രാം തൂക്കമുള്ള കൈപ്പട്ടയും 565 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി.

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഖദീജുമ്മ. മുഹമ്മദ് റാഫിഖില്‍നിന്ന് 610 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മിശ്രിതമാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 2.343 കിലോ ഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 1.7 കിലോ വേര്‍തിരിച്ചെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Airport, gold, Gold smuggling; 2 including woman arrested in Karipur Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?