ബി ജെ പിയുടെ നിയമവിരുദ്ധ ലഘുലേഖകളുമായി 2 കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 17.03.2019) ബി ജെ പിയുടെ നിയമവിരുദ്ധ ലഘുലേഖകളുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അശ്വിന്‍ (25), അരുണ്‍ കുമാര്‍ (26) എന്നിവരെയാണ് നന്ദൂര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് കദ്രി പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.15 മണിയോടെയാണ് സംഭവം. കെ എല്‍ 14 യു 6805 നമ്പര്‍ ആള്‍ട്ടോ കാറിലെത്തിയ സംഘത്തെ ചെക്ക് പോസ്റ്റില്‍ വെച്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഓഫീസര്‍ വില്‍സണ്‍ പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നും നിയമവിരുദ്ധ ലഘുലേഖകള്‍ പിടിച്ചെടുത്തത്. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല. ഇതോടെ ഇരുവരെയും കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, kasaragod, Kerala, news, National, Top-Headlines, BJP, Political party, Politics, Police, custody, Two Held for Illegally Transporting BJP Pamphlets
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?