വാഹനത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി ചന്ദനം കടത്താന്‍ ശ്രമം; 2 പേര്‍ പിടിയില്‍

മറയൂര്‍: (www.kasargodvartha.com 13.03.2019) വാഹനത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച് ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ വനപാലകര്‍ പിടികൂടി. പൂക്കളത്തൂര്‍ സ്വദേശി മണ്ണോളില്‍ ഷിജു എന്ന ഷൈബുദിന്‍ (26), കാസര്‍കോട് തോളകമ്പടി കോരിക്കണ്ടം സ്വദേശി മധുസൂദനന്‍ (33) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 65 കിലോ ചന്ദനം പിടിച്ചെടുത്തു.

വനംവകുപ്പ് മറയൂര്‍ റേഞ്ച് ഓഫീസര്‍ ജോബ് ജെ നെരിയാംപറമ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. നേര്യമംഗലം, മൂന്നാര്‍, അടിമാലി തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടാഴ്ചയായി വാഹനങ്ങള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അടിമാലി വാളറയില്‍ വെച്ച് ചന്ദനക്കടത്ത് സംഘത്തെ കുടുക്കിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ആര്‍ സി ബുക്കും പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള വ്യാജ ആര്‍ സി ബുക്കുകളും നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.

ഷൈബുദിന്‍ മലപ്പുറത്ത് തുണിക്കട നടത്തുന്നതിന്റെ മറവില്‍ കുഴല്‍പണം, സ്വര്‍ണം, ചന്ദനം എന്നിവ കടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയില്‍ ഒരാളാണെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, 2 arrested with Sandal wood
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?