പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ 2 പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: (www.kvartha.com 11.03.2019) ജയ്ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മുദസിര്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദസിറാണ് 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണം ഏകോപിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ദക്ഷിണ കശ്മീരിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മുദസിര്‍ അടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഭീകരരുടെ ഒളിത്താവളത്തിനു നേരെ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. മൂവരുടെയും മൃതശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Pulwama terror attack mastermind killed in encounter in J&am, Srinagar, News, Terrorists, Dead, Attack, Report, Vehicles, National

പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറുമായി മുദാസിര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുന്‍പ് വാഹനം വാങ്ങി കൈമാറിയത്.

പുല്‍വാമ ജില്ലയിലെ ത്രാള്‍ സ്വദേശിയായ മുദസിര്‍ അഹ്മദ് ഖാന്‍ 2017 മുതല്‍ ഭീകരസംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 2018 ജനുവരിയില്‍ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സിആര്‍പിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി 27ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pulwama terror attack mastermind killed in encounter in J&am, Srinagar, News, Terrorists, Dead, Attack, Report, Vehicles, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?