296 സീറ്റുകള്‍ നേടി യുപിഎ അധികാരത്തിലെത്തും; യുപിയില്‍ ബിജെപി തകര്‍ന്നടിയുമെങ്കിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകില്ല, കേരളത്തിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്

ന്യൂഡല്‍ഹി: (www.kvartha.com 27.03.2019) ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 296 സീറ്റുകള്‍ നേടി യുപിഎ അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദന്റെ സര്‍വെ ഫലം. ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പാര്‍ഥ ദാസ് ആണ് സര്‍വെ നടത്തിയത്. ആകെയുളള 543 സീറ്റുകളില്‍ 296 സീറ്റുകളും കോണ്‍ഗ്രസ് നേടും. 205 സീറ്റുകളാണ് യുപിഎയും സഖ്യ കക്ഷികളും ചേര്‍ന്ന് നേടുക. 91 സീറ്റുകളില്‍ മറ്റു പാര്‍ട്ടികള്‍ യുപിഎയെ പിന്തുണയ്ക്കും. 198 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കും. എന്നാല്‍ഡ 247 പേരുടെ പിന്തുണ അവര്‍ക്ക് ലഭിക്കും.
 National, News, UP, UPA, Congress, BJP, Pre poll condition, UPA -205, NDA-198. Probable Post Poll scenario, UPA-296, NDA-247

ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെങ്കിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകില്ലെന്ന് പ്രവചനഫലം പറയുന്നു. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണം നേടിയ ബിജെപി ഇത്തവണ 25 ലേക്ക് ചുരുങ്ങും. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യമായിരിക്കും യിപിയില്‍ നേട്ടമുണ്ടാക്കുക. 49 സീറ്റുകള്‍ അവര്‍ നേടും. തനിച്ച് മത്സരിച്ച കോണ്‍ഗ്രസിന് ആറ് സീറ്റ് മാത്രമാകും ലഭിക്കുക. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.

പഞ്ചാബ് കോണ്‍ഗ്രസ് തൂത്തുവാരും. തമിഴ്നാട്ടിലെ ഡിഎംകെയോടൊപ്പമുള്ള കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കും. ഝാര്‍ഖണ്ഡിലും കേരളത്തിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമായിരിക്കും. അതേസമയം ബിഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകില്ല. അവിടെ ബിജെപി മുന്നിലെത്തും. ബിഹാറില്‍ ആകെയുളള 40 സീറ്റുകളില്‍ 25 എണ്ണവും ബിജെപി - ജെഡിയു - എല്‍ജെപി സഖ്യം സ്വന്തമാക്കും. ബാക്കി 15 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുക. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള 25 സീറ്റുകളില്‍ 14 എണ്ണം നേടി ബിജെപിയാണ് മുന്നിലെത്തുക. 11 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും. മധ്യപ്രദേശില്‍ 29 സീറ്റുകളില്‍ 18 ബിജെപിക്കും 11 കോണ്‍ഗ്രസിനും ലഭിക്കും. അടുത്തിടെ മധ്യപ്രദേശില്‍ സംസ്ഥാന ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടിരുന്നു.

അതേസമയം പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരും. ഇവിടെ കോണ്‍ഗ്രസിന് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ല. നിരാശയായിരിക്കും ഫലം. മമത ബാനര്‍ജിയുടെ പാര്‍ട്ടി ആകെയുളള 42 സീറ്റുകളില്‍ 36 എണ്ണവും സ്വന്തമാക്കുമ്പോള്‍ ബാക്കിയുള്ള ആറില്‍ ബിജെപി നാലും  കോണ്‍ഗ്രസ് രണ്ടും സ്വന്തമാക്കും. തെലങ്കാനയില്‍ ടിആര്‍എസ് 17ല്‍ 16 സീറ്റുകളും സ്വന്തമാക്കും. ബാക്കി ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ആന്ധ്രപ്രദേശില്‍ ബിജെപി സഖ്യം തകര്‍ന്നടിയും. ആകെയുളള 25ല്‍ 19 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തൂത്തുവാരും. കോണ്‍ഗ്രസ് - ടിഡിപി സഖ്യം ആറ് സീറ്റുകളില്‍ ഒതുങ്ങും. കേരളത്തില്‍ 20 ല്‍ 15 സീറ്റുകള്‍ യുഡിഎഫ് നേടും. ബാക്കി അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. ബിജെപി അക്കൗണ്ട് തുറക്കില്ല.

ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം തമിഴ്നാട്ടില്‍ ആകെയുളള 40 സീറ്റുകളില്‍ 36 എണ്ണവും പിടിച്ചെടുക്കും. ഗോവയിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റില്‍ വജയിക്കും. ഝാര്‍ഖണ്ഡില്‍ ആകെയുളള 14 സീറ്റുകളില്‍ ഒമ്പത് എണ്ണവും നേടി കോണ്‍ഗ്രസ് മുന്നിലെത്തും. ബിജെപി അഞ്ച് സീറ്റുകള്‍ നേടും. ഹിമാചല്‍ പ്രദേശില്‍ നാല് സീറ്റുകളില്‍ മൂന്ന് ബിജെപിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളില്‍ എണ്ണവും ബിജെപി നേടും. ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരും. ഹരിയാനയില്‍ പത്ത് സീറ്റുകളില്‍ ഏഴ് എണ്ണത്തില്‍ ബിജെപിയും മൂന്നില്‍ കോണ്‍ഗ്രസും വിജയിക്കും. ജമ്മു കശ്മീരില്‍ ആറ് സീറ്റുകളില്‍ നാല് എണ്ണത്തില്‍ കോണ്‍ഗ്രസും രണ്ട് എണ്ണത്തില്‍ ബിജെപിയും വിജയിക്കും. ഹിമാചല്‍ പ്രദേശിലെ നാല് സീറ്റുകളില്‍ മൂന്ന് ബിജെപിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളില്‍ നാല് എണ്ണത്തില്‍ ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും വിജയിക്കും.

രാജ്യത്തെ പാവപ്പെട്ട 25 കോടി ജനതക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാധരാണ ജനങ്ങള്‍ക്കിടയില്‍ ഇത് മതിപ്പുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നുമാണ് വിലയിരുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, UP, UPA, Congress, BJP, Pre poll condition, UPA -205, NDA-198. Probable Post Poll scenario, UPA-296, NDA-247


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?