മാലിന്യം തള്ളല്‍; വാട്സാപ്പ് പരാതി പരിഹാര സംവിധാനത്തിലൂടെ പരിഹരിച്ചത് 28 പരാതികള്‍
കാസര്‍കോട്: (www.kasargodvartha.com 08.03.2019) മാലിന്യം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിനും കത്തിക്കുന്നതിനും എതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനുള്ള 'വാട്സാപ്പ്' പരാതി പരിഹാര സംവിധാനം പ്രകാരം ലഭിച്ച 59 പരാതികള്‍ 28 എണ്ണം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പരിഹാരം കണ്ടെത്തി. മറ്റുള്ള പരാതികള്‍ അടിയന്തരമായി പരിശോധിച്ച് നടപടി എടുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു നിര്‍ദേശം നല്‍കി. 2018 ഒക്ടോബര്‍ 12 ന് ആണ് ജില്ലാഭരണകൂടം 'വാട്സാപ്പ്' പരാതി പരിഹാര സംവിധാനം ആരംഭിച്ചത്.
മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന്റെയോ കത്തിക്കുന്നതിന്റെയോ ഫോട്ടോ അയയ്ക്കുന്നതോടൊപ്പം മാലിന്യങ്ങള്‍ പൊതുസ്ഥലത്തോ ജലാശയത്തിലോ വലിച്ചെറിയുന്ന വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ വാഹനത്തിന്റെയോ ഫോട്ടോകള്‍ സഹിതം 'വാട്സ്ആപ്പ്' നമ്പര്‍ ആയ 8547931565 ലേക്ക് അയക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കണം പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഓഫീസ് അന്തരീക്ഷം ഹരിതാഭമാക്കണമെന്നും ഓഫീസുകളില്‍ നടക്കുന്ന പരിപാടികളില്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നും ജില്ലാ കളക്ടര്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, waste, waste dump, complaint, Waste dump; 28 complaints solved
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment