ബോക്‌സിംഗിലെ തന്റെ 27-ാം വിജയം താരം ആഘോഷിച്ചത് ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച്; സംഭവം വിവാദത്തില്‍

സോഫിയ: (www.kvartha.com 26.03.2019) ബോക്‌സിംഗിലെ തന്റെ 27-ാം വിജയം താരം ആഘോഷിച്ചത് ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ ബലമായി കടന്നുപിടിച്ച് ചുംബിച്ച്. ബള്‍ഗേറിയന്‍ ഹെവിവെയ്റ്റ് ബോക്സര്‍ കുബ്രാത് പുലേവ് ആണ് വിവാദ നായകന്‍. ബോഗ്ദാന്‍ ദിനുവിലെ ലാസ് വേഗാസില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വേഗാസ് സ്‌പോര്‍ട്‌സ് ഡെയ്‌ലി റിപ്പോര്‍ട്ടര്‍ ജെന്നിഫര്‍ റവാലോയാണ് ബോക്‌സറുടെ അതിക്രമത്തിന് ഇരയായത്.

തന്റെ 28-ാം പ്രൊഫഷണല്‍ ബോക്സിംഗ് മത്സരത്തില്‍ 27-ാം വിജയം സ്വന്തമാക്കിയ താരം മത്സരത്തിനുശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ചത്.

'Embarrassing and strange': Boxer kisses female reporter on lips during interview, Boxing, Sports, World, Reporter, Tennis, World, Humor

അവസാന ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് കുബ്രാത്, ജെന്നിഫറെ ബലമായി കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ 37കാരനായ കുബ്രാത്ത് അത് നിഷേധിച്ചില്ല. അതേ, താന്‍ ജെന്നിഫറെ കാമറയ്ക്ക് മുന്നില്‍ വെച്ച് ബലമായി കടന്നുപിടിച്ചു ചുണ്ടില്‍ ചുംബിച്ചു എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അതേസമയം കുബ്രാതിന്റെ പ്രതികരണം വിചിത്രവും ലജ്ജാകരവുമായിരുന്നു എന്ന് പിന്നീട് ജെന്നിഫര്‍ പ്രതികരിച്ചു.

2017ലെ ഫ്രഞ്ച് ഓപ്പണിനിടെ ലൈവ് നല്‍കുകയായിരുന്ന വനിത റിപ്പോര്‍ട്ടറെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരം മാക്‌സിം ഹാമു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഹാമു പിന്നീട് സംഭവത്തില്‍ മാപ്പ് ചോദിച്ചിരുന്നു.


Keywords: 'Embarrassing and strange': Boxer kisses female reporter on lips during interview, Boxing, Sports, World, Reporter, Tennis, World, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?