ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വിട്ടത് 25പേര്‍; ബി ജെ പിക്ക് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: (www.kvartha.com 20.03.2019) സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് നല്‍കിയിരിക്കുന്നത്.
Keywords: Setback For BJP In Northeast, 25 Quit Party In A Week Over Tickets, New Delhi, News, Politics, Trending, Lok Sabha, Election, BJP, National.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന കാരണത്താല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 25 ഓളം നേതാക്കന്മാരാണ് പാര്‍ട്ടി വിട്ടത്. അരുണാചല്‍ പ്രദേശില്‍നിന്നു മാത്രം ഇതുവരെ 18 പേരാണ് പാര്‍ട്ടി വിട്ടത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംബിന്‍, ആഭ്യന്തരമന്ത്രി കുമാര്‍ വാലി, ടൂറിസം മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് എംഎല്‍എമാര്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയില്ലെന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടത്. കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യിലേക്കാണ് ഇവര്‍ കുടിയേറിയത്.
തെരഞ്ഞെടുപ്പ് അടുക്കുംതോറും ശക്തമായ തിരിച്ചടിയാണ് ബിജെപി നേരിടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളും സീറ്റു വിഭജനത്തില്‍ തട്ടി സഖ്യം വിട്ടിട്ടുണ്ട്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി, സിക്കിമിലെ എസ്‌കെഎം എന്നിവയാണ് ഇത്തരത്തില്‍ പാര്‍ട്ടി വിട്ടത്.
ബിജെപി എംഎല്‍എമാരായ തങ്ഗ്വാങ് വങ്ഗം, തപുക് താകു, പനി ടറം, പങ്ക ബാഗ്, വാങ്ലിങ് ലോവങ്‌ഡോങ്. കര്‍ഡോ നയിഗ്യോര്‍, മുന്‍ മന്ത്രി സെറിങ് ജര്‍മെ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റുള്ളവര്‍. 60 അംഗ മന്ത്രിസഭയില്‍ 30 മുതല്‍ 40 വരെ സീറ്റുകളില്‍ മത്സരിക്കുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്‍പിപിയുടെ മുതിര്‍ന്ന നേതാവ് തോമസ് സാങ്മ പറഞ്ഞു.
രാജവാഴ്ച പോലെയാണു ബിജെപി ഭരിക്കുന്നതെന്ന് പാര്‍ട്ടി വിട്ട ആഭ്യന്തരമന്ത്രി കുമാര്‍ വാലി ആരോപിച്ചു. ബിജെപിക്ക് രാജ്യം ഒന്നാമതും പാര്‍ട്ടി രണ്ടാമതും അതിനുശേഷം മാത്രമാണ് സ്വന്തം കാര്യമെന്നുമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ ശരിക്കും അതിനു വിരുദ്ധമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
രാജവാഴ്ചാപരമായ ഭരണമെന്ന പേരിലാണ് കോണ്‍ഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. എന്നാല്‍ അരുണാചല്‍ പ്രദേശിലെ കാര്യം നോക്കൂ, മുഖ്യമന്ത്രിയുടെ കുടുംബത്തിനു മാത്രം മൂന്നു സീറ്റുകളാണ് ലഭിച്ചിരിക്കുന്നതെന്നും വാലി പറഞ്ഞു.
ബി.ജെ.പി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനേത്തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിന്‍ പറഞ്ഞു. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ബിജെപി നേതാവ് കിരണ്‍ റിജിജു പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ആഭ്യന്തരകാര്യമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമതീരുമാനമെടുക്കുക ദേശീയ കമ്മിറ്റിയാണെന്നും റിജിജു പറഞ്ഞു.
അതിനിടെ എന്‍പിപി ബുധനാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണു കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 54 സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സംസ്ഥാന ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംബിന്‍, ആഭ്യന്തരമന്ത്രി കുമാര്‍ വാലി, ടൂറിസം മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് എംഎല്‍എമാര്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയില്ലെന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടത്. കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യിലേക്കാണ് ഇവര്‍ കുടിയേറിയത്.
തെരഞ്ഞെടുപ്പ് അടുക്കുംതോറും ശക്തമായ തിരിച്ചടിയാണ് ബിജെപി നേരിടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളും സീറ്റു വിഭജനത്തില്‍ തട്ടി സഖ്യം വിട്ടിട്ടുണ്ട്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി, സിക്കിമിലെ എസ്‌കെഎം എന്നിവയാണ് ഇത്തരത്തില്‍ പാര്‍ട്ടി വിട്ടത്.
ബിജെപി എംഎല്‍എമാരായ തങ്ഗ്വാങ് വങ്ഗം, തപുക് താകു, പനി ടറം, പങ്ക ബാഗ്, വാങ്ലിങ് ലോവങ്‌ഡോങ്. കര്‍ഡോ നയിഗ്യോര്‍, മുന്‍ മന്ത്രി സെറിങ് ജര്‍മെ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റുള്ളവര്‍. 60 അംഗ മന്ത്രിസഭയില്‍ 30 മുതല്‍ 40 വരെ സീറ്റുകളില്‍ മത്സരിക്കുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്‍പിപിയുടെ മുതിര്‍ന്ന നേതാവ് തോമസ് സാങ്മ പറഞ്ഞു.
രാജവാഴ്ച പോലെയാണു ബിജെപി ഭരിക്കുന്നതെന്ന് പാര്‍ട്ടി വിട്ട ആഭ്യന്തരമന്ത്രി കുമാര്‍ വാലി ആരോപിച്ചു. ബിജെപിക്ക് രാജ്യം ഒന്നാമതും പാര്‍ട്ടി രണ്ടാമതും അതിനുശേഷം മാത്രമാണ് സ്വന്തം കാര്യമെന്നുമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ ശരിക്കും അതിനു വിരുദ്ധമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
രാജവാഴ്ചാപരമായ ഭരണമെന്ന പേരിലാണ് കോണ്‍ഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. എന്നാല്‍ അരുണാചല്‍ പ്രദേശിലെ കാര്യം നോക്കൂ, മുഖ്യമന്ത്രിയുടെ കുടുംബത്തിനു മാത്രം മൂന്നു സീറ്റുകളാണ് ലഭിച്ചിരിക്കുന്നതെന്നും വാലി പറഞ്ഞു.
ബി.ജെ.പി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനേത്തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിന്‍ പറഞ്ഞു. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ബിജെപി നേതാവ് കിരണ്‍ റിജിജു പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ആഭ്യന്തരകാര്യമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമതീരുമാനമെടുക്കുക ദേശീയ കമ്മിറ്റിയാണെന്നും റിജിജു പറഞ്ഞു.
അതിനിടെ എന്‍പിപി ബുധനാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണു കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 54 സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Keywords: Setback For BJP In Northeast, 25 Quit Party In A Week Over Tickets, New Delhi, News, Politics, Trending, Lok Sabha, Election, BJP, National.
Powered by Info News For You

Comments
Post a Comment