ചൂട് കൂടുന്നു ഒപ്പം വൈദ്യുതിയുടെ ഉപയോഗവും; കെഎസ്ഇബിയുടെ കണക്ക് പ്രകാരം 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ കവിഞ്ഞു

തിരുവനന്തപുരം: (www.kvartha.com 28.03.2019) കേരളത്തില്‍ വേനല്‍ച്ചൂട് കൂടുമ്പോള്‍ ഒപ്പം വൈദ്യുതി ഉപയോഗവും റെക്കോര്‍ഡ് കവിഞ്ഞു. കെഎസ്ഇബിയുടെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം 85.8957 ദശലക്ഷം യൂണിറ്റായിരുന്നു. 84.2151 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ചയിലെ കണക്ക്.

26.885 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിച്ചെങ്കിലും കേരളത്തിന് വേണ്ടി പുറത്ത് നിന്നും വാങ്ങേണ്ടി വന്ന യൂണിറ്റ് വൈദ്യുതി 59.01 ദശലക്ഷമാണ്. പുറത്തു നിന്നും വാങ്ങേണ്ടി വരുന്ന വൈദ്യുതിയുടെ കണക്കിലും റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്.

Sunburn; Electricity usage in kerala cross record, Thiruvananthapuram, News, Kerala, Electricity, Business, Record, KSEB

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ജലമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം ഈ നിലയിലാണ് തുടരുന്നതെങ്കില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ ഉണ്ടാകുമെന്ന ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunburn; Electricity usage in kerala cross record, Thiruvananthapuram, News, Kerala, Electricity, Business, Record, KSEB.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?