ഇനി കാര്യമറിയാതെ മറ്റുഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ ജാഗ്രതൈ; തെരഞ്ഞെടുപ്പിന് സമൂഹമാധ്യമങ്ങളിലും പെരുമാറ്റച്ചട്ടം വരുന്നു; 24 മണിക്കൂറിനുള്ളില്‍ നയരേഖ സമര്‍പിക്കാമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക് കമ്പനികള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു

ന്യൂഡല്‍ഹി:  (www.kartha.com 20.03.2019) ഇനി കാണുന്ന പോസ്റ്റുകളെല്ലാം കാര്യമറിയാതെ മറ്റു ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ ജാഗ്രതൈ. തെരഞ്ഞെടുപ്പിന് സമൂഹമാധ്യമങ്ങളിലും പെരുമാറ്റച്ചട്ടം വരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളുെട ദുരുപയോഗം തടയാന്‍ 24 മണിക്കൂറിനുള്ളില്‍ നയരേഖ സമര്‍പ്പിക്കാമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക് തുടങ്ങിയ കമ്പനികള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു.
National, News, Election, Social Network, Trending, ‘Code of Ethics’ for social media platforms

പെരുമാറ്റച്ചട്ടത്തിന് അനുസൃതമായ നയരേഖ നല്‍കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ഉറപ്പുനല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Election, Social Network, Trending, ‘Code of Ethics’ for social media platforms 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?