മീറ്ററില്ലാതെ ഓടുന്നവരെ പിടിക്കാന്‍ കലക്ടര്‍ നേരിട്ട്; 240 ഓട്ടോകള്‍ പരിശോധിച്ചു, 40ലേറെ കേസുകള്‍

കൊച്ചി: (www.kvartha.com 02.03.2019) മീറ്ററില്ലാതെ ഓടുന്നവരെ പിടിക്കാന്‍ കലക്ടര്‍ തന്നെ നേരിട്ടെത്തി. എറണാകുളത്ത് 240 ഓട്ടോകള്‍ പരിശോധിച്ച് 40ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ നിരത്തിലിറങ്ങിയത്.

മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.

Auto service without meter; Raid conducted by Dist collector, Kochi, News, Kerala, Case, Registration, Auto Driver, Complaint, District Collector, Raid

വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകള്‍ പരിശോധിച്ച് ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും പിടികൂടി. ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Auto service without meter; Raid conducted by Dist collector, Kochi, News, Kerala, Case, Registration, Auto Driver, Complaint, District Collector, Raid.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?