ഐ പി എല്ലിന് 23ന് തുടക്കം; അരങ്ങേറ്റ മത്സരത്തില്‍ കോഹ്ലിയും ധോണിയും നേര്‍ക്കുനേര്‍
(www.kvartha.com 23.03.2019) ഐ പി എല്‍ മത്സരത്തിന് 23 ന് തുടക്കം. ചെപ്പോക്കില്‍ നടക്കുന്ന അരങ്ങേറ്റ മത്സരത്തില്‍ വിരാട് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയും നേര്‍ക്കുനേര്‍ പോരാടും.
Keywords: All eyes on RCB as IPL bash begins, IPL, News, Cricket, Sports, Virat Kohli, Mahendra Singh Dhoni, Winner, National.
നിലവിലെ ജേതാക്കള്‍ കൂടിയായ ധോണിയുടെ സൂപ്പര്‍ കിങ്‌സും കോഹ്ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടം ഐപിഎല്ലിലെ രണ്ടു ധ്രുവങ്ങളുടേതു കൂടിയാണ്. മൂന്നു കിരീടം നേടിയ തിളക്കമുണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ലീഗിലെ ആവേശക്കാഴ്ചയുടെ പര്യായങ്ങളിലൊന്നാണെങ്കിലും ബംഗളൂരുവിന് ഇതേവരെ കിരീടം നേടാനായിട്ടില്ല.
ഐപിഎല്ലിന്റെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ധോണിയുടെ വാഴ്ചയാണു തെളിയുന്നത്. ബംഗളൂരുവിനെതിരെ കഴിഞ്ഞ ആറു മത്സരത്തിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ ധോണിക്കു കഴിഞ്ഞു. 2014 സീസണിലാണു കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ അവസാനജയം.
ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിയും കോഹ്ലിയും തമ്മിലാണു മത്സരം. ചെന്നൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത ബാറ്റ്‌സ്മാനാണു കോഹ്ലി. 21 ഇന്നിങ്‌സുകളില്‍ നിന്നായി ആറു അര്‍ധസെഞ്ച്വറിയടക്കം 732 റണ്‍സാണു കോഹ്ലിയുടെ നേട്ടം. ശരാശരി 40.67. മറുപക്ഷത്തു ധോണിയാണു ക്രീസിലെ നായകന്‍.
റോയല്‍സിനെതിരെ 24 ഇന്നിങ്‌സുകളില്‍ നിന്നായി 710 റണ്‍സാണ് ധോണി സ്വന്തമാക്കിയത്. ശരാശരി 37.36. ലീഗില്‍ ബംഗളൂരുവിനെതിരെ 700 ലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത ഏകതാരവും ധോണി തന്നെ.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഐപിഎല്ലിന്റെ കൊടിയേറ്റം. ഈ തുക പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായി കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഐപിഎല്ലിന്റെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ധോണിയുടെ വാഴ്ചയാണു തെളിയുന്നത്. ബംഗളൂരുവിനെതിരെ കഴിഞ്ഞ ആറു മത്സരത്തിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ ധോണിക്കു കഴിഞ്ഞു. 2014 സീസണിലാണു കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ അവസാനജയം.
ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിയും കോഹ്ലിയും തമ്മിലാണു മത്സരം. ചെന്നൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത ബാറ്റ്‌സ്മാനാണു കോഹ്ലി. 21 ഇന്നിങ്‌സുകളില്‍ നിന്നായി ആറു അര്‍ധസെഞ്ച്വറിയടക്കം 732 റണ്‍സാണു കോഹ്ലിയുടെ നേട്ടം. ശരാശരി 40.67. മറുപക്ഷത്തു ധോണിയാണു ക്രീസിലെ നായകന്‍.
റോയല്‍സിനെതിരെ 24 ഇന്നിങ്‌സുകളില്‍ നിന്നായി 710 റണ്‍സാണ് ധോണി സ്വന്തമാക്കിയത്. ശരാശരി 37.36. ലീഗില്‍ ബംഗളൂരുവിനെതിരെ 700 ലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത ഏകതാരവും ധോണി തന്നെ.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഐപിഎല്ലിന്റെ കൊടിയേറ്റം. ഈ തുക പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായി കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്യും.
Keywords: All eyes on RCB as IPL bash begins, IPL, News, Cricket, Sports, Virat Kohli, Mahendra Singh Dhoni, Winner, National.
Powered by Info News For You

Comments
Post a Comment