രാജ്യം ലോക്‌സഭ ചൂടിലേക്ക്; തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; കേരളത്തില്‍ ഏപ്രില്‍ 23ന്
ന്യൂഡല്‍ഹി: (www.kvartha.com 10.03.2019) രാജ്യത്ത് തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 23ന് തെരെഞ്ഞടുപ്പ് നടക്കും. മൂന്നാം ഘട്ടമായാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി തെരെഞ്ഞടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 11ന് നടക്കും. ഏപ്രില്‍ 18 ന് രണ്ടാം ഘട്ടവും, ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29, മെയ് ആറ്, മെയ് 12, മെയ് 19 എന്നീ തീയതികളിലായി ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
മെയ് 23 ന് വോട്ടെണ്ണും. 90 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. തെരെഞ്ഞടുപ്പിനായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10 ലക്ഷം പോളിംഗ് ബൂത്തുകളായിരിക്കും ഉണ്ടാകുക. വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാനായി മൊബൈല്‍ ആപ്പ് സംവിധാനവുമുണ്ട്. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. സമൂഹമാധ്യമങ്ങളിലെ പ്രചരണവും സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

Keywords: India, National, News, Election, New Delhi, Lok Sabha, polling, Lok Sabha Elections 2019 to be held in 7 phases
Powered by Info News For You
Comments
Post a Comment