അലബാമയെ തകര്‍ത്ത് വന്‍ ചുഴലിക്കാറ്റ്; 23 മരണം, നിരവധി പേര്‍ക്ക് പരിക്ക്, വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് മണ്ണിനടിയില്‍

അലബാമ: (www.kvartha.com 04.03.2019) യുഎസിലെ അലബാമയിലുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 23 മരണം. നിരവധി പേര്‍ക്കു പരിക്കേറ്റതായും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. അലബാമയുടെ തെക്കുകിഴക്കു ഭാഗത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഞായറാഴ്ചയാണ് അലബാമയെ തകര്‍ത്ത ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

മരിച്ചവരില്‍ കുട്ടികളുമുണ്ടെന്നു ലീ കൗണ്ടി പോലീസ് മേധാവി ജെ ജോണ്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബേര്‍ഗാര്‍ഡില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. മരണസംഖ്യ ഉയരാനിടയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടക്കുകയാണ്. കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതു ദുഷ്‌കരമാണെന്നും ജെ ജോണ്‍സ് വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

At least 23 dead, many injured, in apparent large tornado in Alabama, officials say; fatalities could rise, News, hospital, Dead, Dead Body, Press meet, Injured, Twitter, Donald-Trump, World

അതേസമയം ലീ കൗണ്ടിക്കു പുറത്തു മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു അലബാമ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി വക്താവ് ഗ്രിഗറി റോബിന്‍സണ്‍ പറഞ്ഞു.

At least 23 dead, many injured, in apparent large tornado in Alabama, officials say; fatalities could rise, News, hospital, Dead, Dead Body, Press meet, Injured, Twitter, Donald-Trump, World

അലബാമ, ജോര്‍ജിയ, ഫ് ളോറിഡ, സൗത്ത് കാരലിന എന്നിവിടങ്ങളില്‍ ശക്തിയേറിയ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെയും സുരക്ഷിതരായും കഴിയണമെന്നു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

 At least 23 dead, many injured, in apparent large tornado in Alabama, officials say; fatalities could rise, News, hospital, Dead, Dead Body, Press meet, Injured, Twitter, Donald-Trump, World


Keywords: At least 23 dead, many injured, in apparent large tornado in Alabama, officials say; fatalities could rise, News, hospital, Dead, Dead Body, Press meet, Injured, Twitter, Donald-Trump, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?