ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ ഭീഷണി സന്ദേശം വന്ന സിം കാര്‍ഡ് ഉടമ പിടിയില്‍; 22 പേരെ ചോദ്യം ചെയ്തു, ജില്ലാ പോലീസ് ചീഫ് റിപോര്‍ട്ട് തേടി

കാസര്‍കോട്:  (www.kasargodvartha.com 30.03.2019) നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്ക ഉച്ചില ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26)യെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ ഭീഷണി സന്ദേശം വന്ന സിം കാര്‍ഡ് ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കേസില്‍ ഇതുവരെയായി 22 പേരെ ചോദ്യം ചെയ്തു. സംഭവത്തില്‍ ജില്ലാ പോലീസ് ചീഫ് റിപോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രതികള്‍ വൈകാതെ തന്നെ പിടിയിലാകുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. നേരത്തെ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെയാണ് ഭീഷമി സന്ദേശം വന്ന സിം കാര്‍ഡ് ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തത്.
Kasaragod, News, Custody, Attack, Accused, Top-Headlines, Attack against Imam, Karnataka native in police custody

കര്‍ണാടക കര്‍ക്കള ബാംഗ്ലോ ഗുഡ്ഡെയിലെ മുഹമ്മദ് തൗഫീഖ് സഖാഫിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താനല്ല സന്ദേശമയച്ചതെന്നും 2017ല്‍ തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി.

ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാതിരിക്കുകയും സിം കാര്‍ഡ് ബ്ലോക്ക് ചെയ്യാത്തതിനെയും കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നുമറിയില്ലെന്ന് പറഞ്ഞ് ഇയാള്‍ കൈമലര്‍ത്തുകയായിരുന്നു. പിടിയിലായ മുഹമ്മദ് തൗഫീഖ് ആക്രമിക്കപ്പെട്ട ഇമാമിന്റെ സുഹൃത്താണ്. അഞ്ച് വര്‍ഷം സുള്ള്യയിലും രണ്ട് വര്‍ഷം കോഴിക്കോട്ടും ഇരുവരും ഒന്നിച്ച് മതപഠനം നടത്തിയിരുന്നു.

എ എസ് ഐ പ്രദീപ് ആണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ 21ന് രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്നിലാണ് ഇമാമിന് നേരെ ആക്രമമുണ്ടായത്.


ഇമാം ആക്രമിക്കപ്പെടുന്നതിന് 2 ദിവസം മുമ്പ് അജ്ഞാത നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് വധഭീഷണിയെത്തി

പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Custody, Attack, Accused, Top-Headlines, Attack against Imam, Karnataka native in police custody 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?