22ാം വയസില്‍ ആദ്യമായി ടാംപന്‍ ഉപയോഗിക്കുമ്പോഴാണ് മനുഷ്യ സ്പര്‍ശമേറ്റാല്‍ ലൈംഗീകാവയവം ചുരുങ്ങിപ്പോകുന്ന സത്യം മനസിലായത്; ഒരിക്കല്‍ പോലും ലൈംഗീകബന്ധത്തിലേര്‍പ്പെടാത്ത യുവതി കുഞ്ഞിന് ജന്മം നല്‍കി; സുഖപ്രസവം കഴിഞ്ഞതിനാല്‍ ഇനി ലൈംഗീകബന്ധത്തിലേര്‍പ്പെടാമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുവതി

മുംബൈ: (www.kvartha.com 07.03.2019) ഒരിക്കല്‍ പോലും ലൈംഗീകബന്ധത്തിലേര്‍പ്പെടാത്ത യുവതി കുഞ്ഞിന് ജന്മം നല്‍കി. മഹാരാഷ്ട്രയിലാണ് സംഭവം. അഹ്മദ് നഗര്‍ സ്വദേശിനി രേവതി ബോര്‍ഡാവേക്കര്‍ (30) ആണ് ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഫെബ്രുവരിയിലാണ് രേവതി ഇവ എന്ന കുഞ്ഞിന് ജന്മമേകിയിരിക്കുന്നത്. മനുഷ്യസ്പര്‍ശമേറ്റാല്‍ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന പ്രശ്‌നമാണ് യുവതി നേരിടുന്നത്. വളരെ ചുരുങ്ങിയ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന വജൈനിസ്മസ് എന്ന സംഭവാണിത്.

വിവാഹിതയാണെങ്കിലും തന്റെ പ്രത്യേക ശാരീരിക സവിശേഷത മൂലം ഭര്‍ത്താവുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തുന്നു. ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായതെങ്കിലും സ്വാഭാവികമായി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്കിപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുവതി പറയുന്നു. സംഭവം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.

Woman with vaginal condition gives birth despite having never had sex, Mumbai, News, National, Women, Pregnant Woman, Birthday, Baby

രേവതിയും ഭര്‍ത്താവ് ചിന്മയും കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ്. 25ാം വയസില്‍ വിവാഹിതയായ രേവതി ആദ്യരാത്രിയില്‍ തന്നെ തന്റെ ദുരവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് രേവതി പറയുന്നത്. എന്നാല്‍ 2018ല്‍ ആദ്യം ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ലെന്ന് രേവതി പറയുന്നു.

തന്റെ 22ാമത്തെ വയസില്‍ ഒരിക്കല്‍ ആര്‍ത്തവ സമയത്ത് ടാംപന്‍ ഉപയോഗിച്ചപ്പോഴായിരുന്നു തന്റെ ലൈംഗിക അവയവത്തിലേക്ക് ഒന്നും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന സത്യം രേവതി ആദ്യമായി തിരിച്ചറിഞ്ഞത്. ഓരോ പ്രാവശ്യവും ലൈംഗികാവയവത്തിലേക്ക് ടാംപന്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും അവയവം ചുരുങ്ങിപ്പോവുകയും ലൈംഗീകാവയവത്തിന്റെ മുന്‍ഭാഗം അടഞ്ഞ് പോവുകയുമായിരുന്നു.

ഇക്കാര്യം ആരോടും തുറന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ സാധിച്ചില്ല. വിവാഹ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്ന ആശങ്ക അന്നേ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടും കല്‍പ്പിച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. രേവതി വെളിപ്പെടുത്തുന്നു.

തന്നെ സംബന്ധിച്ചിടത്തോളം ലൈംഗികമായി ബന്ധപ്പെടല്‍ തീര്‍ത്തും അസാധ്യമായ ഒന്നാണെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും പരസ്പരം അറിയാന്‍ ഏറെ സമയമെടുക്കാമെന്ന് നിര്‍ദേശിച്ചുവെന്നും രേവതി വിശദീകരിക്കുന്നു. തുടര്‍ന്നാണ് ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ ഗര്‍ഭം ധരിച്ചത്. അതിനിടെ സര്‍ജറിയിലൂടെ കന്യാചര്‍മം നീക്കം ചെയ്യുകയും ലൈംഗികാവയവം വിസ്തൃതമാക്കുകയും ചെയ്തിരുന്നു. ഇനി ലൈംഗീകാവയവം ചുരുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് കരുതുന്നുവെന്നും ബന്ധപ്പെടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും രേവതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman with vaginal condition gives birth despite having never had sex, Mumbai, News, National, Women, Pregnant Woman, Birthday, Baby.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?