മദ്യവും ലൈസന്‍സില്ലാത്ത തോക്കും കൈവശം വെച്ചതിന് കുവൈറ്റില്‍ 20കാരി അറസ്റ്റില്‍
കുവൈറ്റ്: (www.kvartha.com 27.03.2019) മദ്യവും ലൈസന്‍സില്ലാത്ത തോക്കും കൈവശം വെച്ചതിന് കുവൈറ്റില്‍ 20കാരി അറസ്റ്റില്‍. മറ്റ് ചില പരാതികളുടെ പശ്ചാത്തലത്തില്‍ യുവതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട് പ്രകാരം കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gun, liquor found on young woman, Kuwait, News, Crime, Criminal Case, Police, Arrested, Custody, Woman, Gulf, World.
കാര്‍ നിര്‍ത്തി യുവതിയോട് പോലീസ് കാറിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പരിഭ്രമിച്ചു. ഇതേതുടര്‍ന്ന് സംശയം തോന്നി കാര്‍ പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും ഒരു കുപ്പി വിസ്‌ക്കിയും കാറിനുള്ളില്‍ നിന്നും ലൈസന്‍സ് ഇല്ലാത്ത പിസ്റ്റളും കണ്ടെത്തിയത്.
ചോദ്യം ചെയ്തപ്പോള്‍ പിസ്റ്റള്‍ എങ്ങനെയാണ് തന്റെ കൈവശം എത്തിയതെന്ന കാര്യം അറിയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ 50കാരനായ ഒരാളാണ് തനിക്ക് പിസ്റ്റള്‍ തന്നതെന്ന് സമ്മതിച്ചു. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ അത് നിഷേധിച്ചു.
ഇതോടെ തന്റെ മൊബൈല്‍ ഫോണിലെ മെസ്സേജുകള്‍ യുവതി പോലീസിനെ കാണിക്കുകയും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. മെസ്സേജുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ബുള്ളറ്റിന് വേണ്ടിയുള്ള അപേക്ഷയും ഉണ്ടായിരുന്നു. ഇതോടെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Gun, liquor found on young woman, Kuwait, News, Crime, Criminal Case, Police, Arrested, Custody, Woman, Gulf, World.
Powered by Info News For You

Comments
Post a Comment