2014 ലെ പ്രഖ്യാപനം വീണ്ടും കേട്ടാല്‍ മോദി തന്നെ മോദിക്ക് വോട്ട് ചെയ്യില്ല: പി കെ ഫിറോസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാന്‍ രാജ്യം ഒറ്റക്കെട്ടായി മാറിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. യു പി യില്‍ രാഹുലിനും സോണിയക്കും എതിരെ മത്സരിക്കാന്‍ എസ് പി യും മായവതിയും തയ്യാറാവാത്തതും ജനതാദള്‍ എസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയെ എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതും ബീഹാറില്‍ ലോക്താന്ത്രിക് ദേശീയ അധ്യക്ഷന്‍ ശരത് യാദവ് ലാലുവിന്റെ ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതും.

തെലുങ്കാനയില്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന തെലുങ്ക്ദേശം പാര്‍ട്ടിയുടെ പ്രഖ്യാനവുമൊക്കെ മോദിക്കും ബി ജെ പിക്കുമെതിരെ രാജ്യം ഒറ്റക്കെട്ടായി എന്ന സൂചനയാണെന്നും ഫിറോസ് തുടര്‍ന്ന് പറഞ്ഞു. യു എ ഇ കെ എം സി സി കാഞ്ഞങ്ങാട് മേഖല കെ എം സി സി യുടെ കാഞ്ഞങ്ങാട് ലൈവ് പദ്ധതി കാഞ്ഞങ്ങാട് കടപ്പുറം ബാവാ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫിറോസ്.

യു പിയടക്കമുള്ള ഇന്ത്യയുടെ ഹൃദയഭൂമികളും തെലുങ്കാനയും കര്‍ണാടകവുമൊക്കെ ബി ജെ പിക്ക് എതിരെ അണി നിരക്കുമ്പോള്‍ കേരളത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഒരേ ശബ്ദവും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന പുറത്ത് വന്നപ്പോള്‍ രാഹുലിനെതിരെ നുണപ്രചരണത്തിന് കൊടിയേരിക്കും ബി ജെ പി ക്കും ഒരേ നാവുമായിരുന്നു.

2014 ലെ പൊതു തെരെഞ്ഞടുപ്പ് വേളയില്‍ നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങള്‍ 2019 ലെ തെരെഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി തന്നെ ഒരിക്കല്‍ കൂടി കേട്ടാല്‍ മോദി മോദിക്ക് തന്നെ വോട്ട് ചെയ്യില്ല. അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളൊന്നും അക്കമിട്ട് പറയാനില്ലാത്ത മോദി ഭാരതത്തിലെ ജനങ്ങളെ ദേശീയതയുടെ പേരില്‍ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ടായിരത്തോളം സൈനികര്‍ കോണ്‍വേയ് അടിസ്ഥാനത്തില്‍ നീങ്ങുമ്പോള്‍ ഒരു സൈനീക വാഹനത്തിനെതിരെ മാത്രം പുല്‍വാമയില്‍ അക്രമം നടന്നതും തിരിച്ചടിയായി 350 ഭീകരവാദികളെ കൊന്നുവെന്ന് മോദി തട്ടിവിട്ടതും വോട്ട് ലക്ഷ്യം വെച്ച് മാത്രമായിരുന്നുവെന്നും ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും 2014 ല്‍ ഇന്ത്യ പൂര്‍ത്തികരിച്ച പദ്ധതി പുതിയ കുപ്പിയിലാക്കി ഉപഗ്രഹം തകര്‍ക്കുന്ന മിസൈല്‍ കണ്ടു പിടിച്ചുവെന്ന് പ്രഖ്യപിച്ച മോദി സ്വയെ പരിഹാസ്യനായിവെന്നും ഫിറോസ് പറഞ്ഞു.

ചെയര്‍മാന്‍ പി കെ അഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇബ്രാഹിം പള്ളംങ്കോട്, അബുദാബി കെ എം സി സി സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാംതൊടി, എ ഹമീദ് ഹാജി, കെ മുഹമ്മദ്കുഞ്ഞി, എം പി ജാഫര്‍, എ കെ എം അഷ്‌റഫ്, അഷറഫ് എടനീര്‍, ടി ഡി കബീര്‍, അഡ്വ എന്‍ എ ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. ലൈവ് കാഞ്ഞങ്ങാട് ജനറല്‍ കണ്‍വീനര്‍ സി എച്ച് അസ്ലം സ്വാഗതവും ഇല്ല്യാസ് ബല്ല നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim Youth League, Trending, election, PK Firoz against Modi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?