200 പോയിന്റ് റോസ്റ്റര്‍ വീണ്ടും : യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് സംവരണ ഓര്‍ഡിനന്‍സ്
ന്യൂഡെല്‍ഹി: (www.kvartha.com 08.03.2019) സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തില്‍ പിന്നോക്ക, പട്ടിക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് മൊത്തം തസ്തിക കണക്കാക്കി നിയമനം നല്‍കുന്ന (200 പോയിന്റ് റോസ്റ്റര്‍) രീതി പുനഃസ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ സര്‍വകലാശാലകളിലെ 5000ത്തിലധികം ഒഴിവുകളിലെ നിയമന തടസമാണ് ഇതോടെ ഇല്ലാതാകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള മോഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഓരോ വകുപ്പും ഓരോ യൂണിറ്റായി കണക്കാക്കി (13 പോയിന്റ് റോസ്റ്റര്‍) നിയമനം നടത്തണമെന്ന് 2017ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ഇതനുസരിച്ച് യു.ജി.സി സര്‍ക്കുലറും ഇറക്കി. വകുപ്പുകളില്‍ ഒഴിവുകള്‍ കുറവായതിനാല്‍ പിന്നോക്ക, പട്ടിക സമുദായങ്ങള്‍ക്ക് സംവരണം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചതോടെ പിന്നോക്ക വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പുയര്‍ന്നു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കി. നിയമനങ്ങള്‍ താത്കാലികമായി നിറുത്തിവയ്ക്കാനും നിര്‍ദേശിച്ചു. ഫെബ്രുവരി 27ന് പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ തൃക്കാക്കരയിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cabinet Approves Ordinance on Reservation Roster for University Teachers in Last Meeting Before Polls, New Delhi, News, Education, Cabinet, Prime Minister, Narendra Modi, Lok Sabha, Election, National.

Powered by Info News For You

Comments
Post a Comment