20കാരിയെ ലൈംഗിക അടിമയാക്കി പത്ത് പേര്‍ക്ക് വീതിച്ച് നല്‍കി; വെളിപ്പെടുത്തലുമായി യസീദി പെണ്‍കുട്ടി
സിറിയ: (www.kvartha.com 12.03.2019) ലൈംഗിക അടിമയാക്കി പത്ത് പേര്‍ക്ക് വീതിച്ച് നല്‍കിയെന്ന് യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പത്ത് പേരെ കൂടാതെ വേറെയും ആളുകള്‍ തന്നെ പ്രാപിക്കാനെത്തിയെന്ന് 20കാരിയായ ഇസ്ര പറയുന്നു. ഇസ്ര ഉള്‍പ്പെടെ ഏഴ് യസിദികള്‍ ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടുകയായിരുന്നു.
Keywords: Yazidi slaves: the long walk of the Yazidi women, Syria, News, World, Crime, Escaped, Women.
യുഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ ഡേമോക്രാറ്റിക് ഫോഴ്സസില്‍ സാഹസികമായി ഇവര്‍ രക്ഷപ്പെട്ട് എത്തിയത് കഴിഞ്ഞ ഏഴാം തീയ്യതിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗിക അടിമയാക്കാറുണ്ട്. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആണ്‍കുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഐഎസ് തീവ്രവാദികള്‍ പത്തോളം പുരുഷന്‍മാര്‍ക്ക് തന്നെ ലൈംഗിക അടിമയാക്കി നല്‍കിയെന്ന് വെളിപ്പെടുത്തിയത് ഇസ്ര തന്നെയാണ്.
ഇസ്രയും അതുപോലെ യസീദികളുടെ കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട അദിബ എന്ന യുവതിയും വിമോചനത്തിന്റെ ഭാഗമായി അവരുടെ ശിരോവസ്ത്രം അഴിച്ചെടുക്കുകയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ ഭാഗമായുള്ള വിമന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ യോദ്ധാക്കളുടെ സാന്നിധ്യത്തില്‍ അത് കത്തിക്കുകയും ചെയ്തു.
Keywords: Yazidi slaves: the long walk of the Yazidi women, Syria, News, World, Crime, Escaped, Women.
Powered by Info News For You

Comments
Post a Comment