കൈയ്യും കത്തിയും ഒന്നിച്ചുപോകില്ലേ? ബംഗാളില്‍ കോണ്‍ഗ്രസും സി പി എമ്മും 2 സീറ്റിന്റെ പേരില്‍ അവകാശത്തര്‍ക്കം

ന്യൂഡല്‍ഹി: (www.kvartha.com 07.03.2019) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ സി.പി.എമ്മും- കോണ്‍ഗ്രസും തമ്മില്‍ അവകാശത്തര്‍ക്കം. ഇരുപാര്‍ട്ടികളിലെയും നിലപാടുകള്‍തന്നെയാണ് തര്‍ക്കത്തിന് കാരണം. വെറും രണ്ട് സീറ്റിന്റെ പേരിലാണ് തര്‍ക്കം. 2014 ല്‍ സി.പി.എം വിജയിച്ച റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസ് നിലപാടാണ് പ്രശ്നത്തിന് കാരണം. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല എന്ന തീരുമാനം ഇരുപാര്‍ട്ടികളും നേരത്തെ എടുത്തിരുന്നു. എന്നാല്‍ ആ നിലപാടില്‍ നിന്നും കോണ്‍ഗ്രസ് മാറിയതാണ് പ്രശ്‌നമായത്.

ഈ സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് സി.പി.എം. അതേസമയം പ്രശ്‌നം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്യുന്നതിന് പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്ര ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്. സി.പി.എമ്മുമായി ഇക്കാര്യം സംസാരിക്കാമെന്ന് രാഹുല്‍ സമ്മതിച്ചതായും മിത്ര പറയുന്നു.

CPI(M) Firm on Not Vacating 2 Seats For Congress in Bengal, Alliance Talks in Rough Weather, New Delhi, News, Politics, Lok Sabha, Election, Trending, CPM, Congress, National

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസിനും സി.പി.എമ്മിനും ഗുണകരമാണ് സഖ്യമെന്ന് നേതാക്കള്‍ക്ക് നന്നായറിയാം. തര്‍ക്ക മണ്ഡലങ്ങളായ റായ്ഗഞ്ചും മുര്‍ഷിദാബാദും കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്.

നേരത്തെ സീറ്റുകള്‍ പങ്കിടുന്ന കാര്യത്തില്‍ ഇരുവരും തീരുമാനത്തിലെത്തിയിരുന്നു. സംസ്ഥാന തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ദേശീയ തലത്തില്‍ ബി.ജെ.പിയേയും നേരിടുകയാണ് ലക്ഷ്യം. നിലവില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 295അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 44സീറ്റും സി.പി.എമ്മിന് 26സീറ്റുകളുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന് ആകെ 32 സീറ്റുകളുമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യം തെറ്റായിപ്പോയെന്നാണ് അന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPI(M) Firm on Not Vacating 2 Seats For Congress in Bengal, Alliance Talks in Rough Weather, New Delhi, News, Politics, Lok Sabha, Election, Trending, CPM, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?