സംസ്ഥാനത്ത് 2 വ്യത്യസ്ത വാഹനാപകടങ്ങളില്‍ 5 മരണം; 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: (www.kvartha.com 26.03.2019) സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വയനാട്ടിലെ വൈത്തിരിയിലും ഇടുക്കി കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മലപ്പുറം തിരൂര്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു.

താനാളൂര്‍ ഉരുളിയത്ത് കഹാര്‍(28), തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സൂഫിയാന്‍(24), താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Five killed in two accidents in state, Thiruvananthapuram, News, Accidental Death, Local-News, Malappuram, Injured, Obituary, Kozhikode, Idukki, Obituary, Kerala

ബംഗളൂരുവില്‍നിന്നു മലപ്പുറത്തേക്ക് കാറില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച എട്ടേകാലോടെ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയില്‍ കോഴിക്കോട്- മൈസൂരു ദേശീയ പാതയിലാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന ടിപ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കെ.എല്‍ 55 യു 771 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്.

ഇടുക്കിയിലെ കട്ടപ്പനക്കടുത്ത വെള്ളയകുടിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് മറ്റു രണ്ട് പേര്‍ മരിച്ചത്. മുളകരമേട് സ്വദേശികളായ തോട്ടുങ്കല്‍ രാജു, മണിയന്‍കുളത്ത് ഏലമ്മ (ശാന്തമ്മ) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ അടിമാലികുമളി ദേശീയപാതയിലായിരുന്നു അപകടം.

കട്ടപ്പനയില്‍ നിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്നു ബസ്. ജോലി സ്ഥലത്തേക്കു പോവുകയായിരുന്ന തൊഴിലാളികളാണു മരിച്ചത്. നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Five killed in two accidents in state, Thiruvananthapuram, News, Accidental Death, Local-News, Malappuram, Injured, Obituary, Kozhikode, Idukki, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?