സിയാറ്റില്‍ കാറിന് നേരെയുള്ള ആയുധ ധാരിയുടെ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു; 2 പേര്‍ക്ക് പരിക്കേറ്റു; ബുദ്ധിശൂന്യമായ പ്രവര്‍ത്തിയെന്ന് പോലീസ്

സിയാറ്റില്‍: (www.kvartha.com 28.03.2019) സിയാറ്റില്‍ കാറിന് നേരെയുള്ള ആയുധ ധാരിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിയാറ്റില്‍ തെരുവില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പുരുഷന്‍മാരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരു പുരുഷനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആക്രമണത്തിനുശേഷം  ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് 4.05 മണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് സിയാറ്റില്‍ പോലീസ് ഡെപ്യൂട്ടി ചീഫ് മാര്‍ക്ക് ഗാര്‍ത്ത് ഗ്രീന്‍ പറയുന്നത് അക്രമിയുടെ ബുദ്ധിശൂന്യമായ പ്രവര്‍ത്തി എന്നാണ്. ലേക്ക് സിറ്റിക്ക് അടുത്തുള്ള ഒരു റസിഡന്റിന് പുറത്തുകൂടി നടന്നുപോകുകയായിരുന്ന അക്രമി കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2 killed, 2 wounded after gunman's rampage in Seattle, Gun attack, hospital, Treatment, Custody, Police, Injured, World, Crime, Criminal Case, Murder

അതിനുശേഷം തെരുവിലൂടെ നടന്നുപോയ അക്രമി മെട്രോ ബസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ക്ക് വെടിയേറ്റെങ്കിലും അദ്ദേഹം യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയിട്ടുവെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് ആയുധധാരി കാര്‍ ആക്രമിച്ച് 50 കാരനായ കാര്‍ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അക്രമിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കാറിന്റെ ഡോര്‍ അടച്ച് രക്ഷപ്പെട്ടു. പോലീസുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല.

ഓട്ടത്തിനിടെ അക്രമിയുടെ കാര്‍ മറ്റൊരു കാറിലിടിച്ച് 70കാരന്‍ കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. നീണ്ട പരിശ്രമത്തിനുശേഷം പിന്നീട് ആയുധ ധാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഹാര്‍ബോര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. അക്രമത്തിനിടെ ചെറിയ പരിക്കുകളേറ്റ അക്രമി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുകയാണ്.  അക്രമത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരും ഇവിടെത്തന്നെ ചികിത്സയിലാണ്.

കിംഗ് കണ്‍ട്രി എക്‌സിക്യൂട്ടീവ് ഡൗ കോണ്‍സ്റ്റന്റൈന്‍ പരിക്കേറ്റ ബസ് ഡ്രൈവറുടെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വെടിയേറ്റിട്ടും നിയന്ത്രണം നഷ്ടമാവാതെ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാന്‍ കഴിഞ്ഞബസ് ഡ്രൈവര്‍ ഒരു ഹീറോ തന്നെ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 killed, 2 wounded after gunman's rampage in Seattle, Gun attack, hospital, Treatment, Custody, Police, Injured, World, Crime, Criminal Case, Murder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?