ഒത്തു തീര്‍പ്പ് വ്യവസ്ഥയിലെ ആവശ്യം അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്, 19 ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും


കാസര്‍കോട്: (www.kasargodvartha.com 15.03.2019) മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഒത്തു തീര്‍പ്പ് വ്യവസ്ഥയിലെ പ്രധാന ആവശ്യം അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേതൃത്വത്തില്‍ 19ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികളായ ദയാബായി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Endosulfan victims Going to Strike; Collectorate march on 19th, Endosulfan, Protest, Collectorate, March, Press meet, Masaragod, News

ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടേറിയറ്റിന് മുമ്പില്‍ കഴിഞ്ഞ ജനുവരി 30 മുതല്‍ ഫെബ്രുവരി വരെ മൂന്നു വരെ നടത്തിയ അനിശ്ചിതകാല പട്ടിണിസമരവും പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യം അതിര്‍ത്തി നോക്കാതെ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍പെടുത്തണമെന്നായിരുന്നു. എന്നാല്‍ ഇതു പാടെ അട്ടിമറിക്കപ്പെട്ടു. അതിര്‍ത്തി പ്രശ്‌നമാണ് മുഖ്യ വിഷയമായി മുഖ്യമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്ത് ഫെബ്രുവരി 10 നകം സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം. എന്നാല്‍ കഴിഞ്ഞ രണ്ടിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ ഈ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണെന്നും 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ താമസിക്കുന്നവരും ഇവിടെ നിന്നു പുറത്തു പോയി താമസിക്കുന്നവരെയും മാത്രമേ പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂവെന്നാണ് പുതിയ ഉത്തരവിലുള്ളതെന്ന് ഇവര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെയായി തീരുമാനിച്ചിട്ടില്ല. മാര്‍ച്ചിന്റെ മുന്നോടിയായുള്ള പ്രകടനം അന്നേ ദിവസം രാവിലെ 10ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Endosulfan victims Going to Strike; Collectorate march on 19th, Endosulfan, Protest, Collectorate, March, Press meet, Masaragod, News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?