ബി ജെ പിയെ പ്രതിരോധത്തിലാക്കി യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1800 കോടി രൂപ നല്‍കിയ ഡയറി കുറിപ്പുകള്‍ പുറത്തായി; അഴിമതിക്കഥ പുറത്തുകൊണ്ടുവന്നത് 'കാരവന്‍'; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്

ബംഗളൂരു: (www.kvartha.com 22.03.2019) ബി ജെ പിയെ പ്രതിരോധത്തിലാക്കി യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1800 കോടി രൂപ നല്‍കിയതിന്റെ ഡയറി കുറിപ്പുകള്‍ പുറത്തായി. ഇംഗ്ലിഷ് മാസികയായ 'കാരവന്‍' ആണ് തെളിവുസഹിതം അഴിമതിക്കഥ പുറത്തുകൊണ്ടുവന്നത് . ഇതോടെ 'കാരവന്‍' പുറത്തുവിട്ട രേഖകള്‍ ഉയര്‍ത്തിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 1800 കോടി രൂപയുടെ കോഴക്കണക്കാണ് കാരവന്റെ റിപ്പോര്‍ട്ടിലുള്ളത്. 'ചൗക്കിദാര്‍' മറുപടി പറയണമെന്ന് സുര്‍ജെവാല ആവശ്യപ്പെട്ടു. മാസിക പുറത്തുവിട്ട കണക്കുകള്‍ ശരിയാണോയെന്ന് മോഡി വ്യക്തമാക്കണം. ആദായനികുതി വകുപ്പിന്റെ അന്വേഷണം തടഞ്ഞത് ആരെന്നും പറയണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാകണമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

BS Yeddyurappa, Accused Of Rs. 1,800 Crore Payoffs, Hits Out At Congress, Bangalore, News, Chief Minister, Corruption, Politics, Allegation, BJP, Congress, Report, National.

ബിജെപി കേന്ദ്രനേതൃത്വത്തിനും രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും കോടിക്കണക്കിനു രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ശരിയാണോ എന്ന് മാത്രമാണ് അറിയാനുള്ളതെന്നും 2017 ല്‍ എന്‍ഫോഴ്സ്മെന്റ് ഡിപാര്‍ട്മെന്റിന്റെ കയ്യില്‍ കിട്ടിയ ഈ ഡയറിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും സുര്‍ജെവാല ചോദിക്കുന്നു.

22ന് വലിയൊരു അഴിമതി പുറത്തു കൊണ്ടുവരുമെന്ന് രാവിലെ തന്നെ കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടത്. ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയതായും ഇക്കാര്യം സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയതായും 'കാരവന്‍' വ്യക്തമാക്കിയിരുന്നു. ഡയറിയിലെ 2009 ജനുവരി 17, 18 തീയതികളിലെ പേജുകളാണ് പുറത്തുവിട്ടത്.

ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുര്‍ജേവാല പറഞ്ഞു. ഓരോ പേജിലും യെദ്യൂരപ്പയുടെ ഒപ്പുമുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും 150 കോടി രൂപ വീതം നല്‍കിയെന്നും ഡയറിയില്‍ പറയുന്നു.

രാജ്‌നാഥ് സിങ്ങിന്റെ വിഹിതം 100 കോടി രൂപയാണ്. മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിനായി നല്‍കിയത് 10 കോടിയാണെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡയറിയിലെ വസ്തുതകള്‍ ശരിയാണോ അല്ലെങ്കില്‍ കെട്ടിച്ചമച്ചതാണോയെന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BS Yeddyurappa, Accused Of Rs. 1,800 Crore Payoffs, Hits Out At Congress, Bangalore, News, Chief Minister, Corruption, Politics, Allegation, BJP, Congress, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?