ജമ്മുവില്‍ ബസിനടിയില്‍ ഒളിപ്പിച്ചുവെച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് 18 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: (www.kvartha.com 07.03.2019) ജമ്മുവില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് ഗ്രനേഡ് ഘടിപ്പിച്ചത്.
ബസിന്റെ അടിയിലാണ് ഗ്രനേഡ് സ്ഥാപിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്താണ് അപകടം നടന്ന ബസ് സ്റ്റാന്‍ഡ്. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പുല്‍വാമ ഭീകരാക്രമണം നടന്ന് മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണം നടന്നിരിക്കുന്നത്. പരിക്കേറ്റവരില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ബസിനകത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്ന് പോലീസ് പറഞ്ഞു.
അപകട വിവരമറിഞ്ഞ് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഗ്രനേഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും ഒരു ദൃക്‌സാക്ഷി എ എന്‍ ഐ ന്യൂസിനോട് പറഞ്ഞു.
ഇതേ ബസ് സ്റ്റാന്‍ഡ് ഏരിയയില്‍ തീവ്രവാദികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവ സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കുറ്റവാളികള്‍ എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Grenade Attack At Bus Stand In Jammu, 18 Injured, Srinagar, News, Terror Attack, bus, Natives, Ambulance, Hospital, Injured, Treatment, National, Trending.

Powered by Info News For You

Comments
Post a Comment