യുവാവ് 16 കാരിയെ അക്രമിച്ച് ശരീര ഭാഗങ്ങള്‍ ബ്ലയ്ഡ് ഉപയോഗിച്ച് മുറിച്ച് വീഡിയോ ചിത്രീകരിച്ചു
ഹൈദരാബാദ്: (www.kvartha.com 09.03.2019) മയക്കുമരുന്നിന് അടിമയായ യുവാവ് 16 കാരിയെ വിവസ്ത്രയാക്കി ശരീര ഭാഗങ്ങള്‍ ബ്ലയ്ഡ് ഉപയോഗിച്ച് മുറിച്ചതിനു ശേഷം വീഡിയോ പകര്‍ത്തി. ഹൈദരാബാദിലെ ഗാന്ധി നഗറില്‍ വ്യാഴാഴ്ചയാണ് നാടിനെ ഞെട്ടിച്ച ക്രൂരസംഭവം നടന്നത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ മര്‍ദിച്ചതിനു ശേഷം പോലീസിന് ഏല്‍പ്പിക്കുയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തട്ടികൊണ്ടുപോകല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Hyderabad: Drug addict assaults minor girl, films her naked, Hyderabad, News, National, attack, Crime, Injured, hospital, Police, Case, Treatment, Drugs.
Keywords: Hyderabad: Drug addict assaults minor girl, films her naked, Hyderabad, News, National, attack, Crime, Injured, hospital, Police, Case, Treatment, Drugs.
Powered by Info News For You

Comments
Post a Comment