പാകിസ്ഥാന്‍ എഫ് 16 പോര്‍വിമാനങ്ങളുമായി പ്രകോപനം തുടരുന്നു; പോര്‍വിമാനങ്ങളിലെ ആയുധങ്ങള്‍ പുതിയതാക്കണമെന്ന ആവശ്യവുമായി വ്യോമസേന

ന്യൂഡല്‍ഹി: (www.kvartha.com 21.03.2019) അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ എഫ് 16 പോര്‍വിമാനങ്ങളുമായി പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പോര്‍വിമാനങ്ങളിലെ ആയുധങ്ങള്‍ പുതിയതാക്കണമെന്ന ആവശ്യവുമായി വ്യോമസേന. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അതിര്‍ത്തി ഇതുവരെ ശാന്തമായിട്ടില്ല. ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യോമസേന ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ കൂടുതല്‍ പടിഞ്ഞാറേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടങ്ങളിലെ കൃത്യമായ ലക്ഷ്യങ്ങളില്‍ കടന്നാക്രമിക്കാന്‍ പുതിയ മിസൈലുകള്‍ വേണ്ടതുണ്ടെന്നാണ് വ്യോമസേനയുടെ ആവശ്യം. പാകിസ്ഥാനിലെ ഫെഡറലി അഡ്മിനിസ്ട്രേറ്റഡ് ട്രൈബല്‍ ഏരിയയിലേക്കാണ് പ്രവര്‍ത്തനം മാറ്റിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഭീകരര്‍ ഈ നീക്കം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

 IAF asks for fresh ammo as Pakistan moves up F16s, takes terror camps to FATA, New Delhi, News, Politics, Technology, Military, attack, Pakistan, Trending, Terror Attack, National

മിസൈലുകള്‍ക്ക് ഒരു നിശ്ചിത കാലാവധിയാണുള്ളത്. ഉപയോഗമില്ലാതെ, കാനിസ്റ്ററുകളില്‍ ഇവ സൂക്ഷിക്കുമ്പോള്‍ വര്‍ഷങ്ങളോളം കുഴപ്പങ്ങളില്ലാതെ ഇരിക്കും. എന്നാല്‍, പോര്‍വിമാനത്തില്‍ പിടിപ്പിച്ചു പറക്കുമ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ഇവയുടെ ഗുണം ഇല്ലാതാകും. ഇതിനാല്‍, പുതിയവ വേണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും എയര്‍ടു-എയര്‍ മിസൈലുകളാണ് ആവശ്യമായി വരുന്നത്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ക്കെതിരെ പോര്‍വിമാനങ്ങള്‍ മിസൈലുകള്‍ വഹിച്ചാണ് പറക്കുന്നത് എന്നതാണ് കാരണം.

പ്രധാനമായും പോര്‍വിമാനങ്ങളിലെ എയര്‍ ടു എയറിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ മാറ്റണമെന്നാണ് വ്യോമസേനയുടെ ആവശ്യം. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ എഫ് 16 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ തന്നെ അമേരിക്കയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍,പാക് വ്യോമസേന എഫ് 16 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുകയാണ്. മാത്രമല്ല, പാകിസ്ഥാന്റെ പക്കലുള്ള എല്ലാ എഫ് 16 പോര്‍വിമാനങ്ങളും ഇന്ത്യയോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ വ്യോമതാവളത്തില്‍ എത്തിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭാഗത്ത് സുഖോയ് 30എം.കെ.ഐ, മിറാഷ് 2000എസ് പോര്‍വിമാനങ്ങള്‍ സര്‍വസജ്ജമായിരിക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ വ്യോമതാവളങ്ങളിലെ പോര്‍വിമാനങ്ങളുടെ എണ്ണം ഇന്ത്യയും വര്‍ധിപ്പിച്ചിരുന്നു. 2016ലെ സര്‍ജിക്കല്‍ ആക്രമണത്തിന് പിന്നാലെയും ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ മാറ്റണമെന്നും ആയുധങ്ങളില്‍ ആധുനികവല്‍ക്കരണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IAF asks for fresh ammo as Pakistan moves up F16s, takes terror camps to FATA, New Delhi, News, Politics, Technology, Military, attack, Pakistan, Trending, Terror Attack, National.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?