സതീഷ് ചന്ദ്രന്റെ ഒന്നാംവട്ടം പര്യടനം കഴിഞ്ഞു; 16 മുതല്‍ 25 വരെ ലോക്കല്‍ കണ്‍വന്‍ഷനുകള്‍, 23 ന് പൊതുപര്യടനത്തിന് തുടക്കമാകും

കാസര്‍കോട്: (www.kasargodvartha.com 15.03.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ഇടതുപക്ഷം. യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ അങ്കലാപ്പിലായി നില്‍ക്കുമ്പോഴും മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെത്തി. ചുമരെഴുത്തും ബാനറും പോസ്റ്ററും നാടാകെ നിരന്നുകഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞയുടനെ കെ പി സതീഷ്ചന്ദ്രന്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണാന്‍ ഇറങ്ങിയിരുന്നു. ഒന്നാംവട്ടം പര്യടനം കഴിഞ്ഞു. 16 മുതല്‍ 25 വരെ ലോക്കല്‍ കണ്‍വന്‍ഷനുകള്‍ നടക്കും. 23ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പൊതുപര്യടനം തുടങ്ങും.
Kasaragod, News, Election, K.P.Satheesh-Chandran, LDF, Convention, LDF Local conventions will be started on 16th

വന്‍ വിജയത്തിന്റെ വിളംബരമായിരുന്നു നിയമസഭ മണ്ഡലം കണ്‍വന്‍ഷനുകള്‍. നിരവധി പേരാണ് ഒഴുകിയെത്തിയത്. പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം കണ്‍വന്‍ഷന്‍ നടന്നത്. കഴിഞ്ഞ ദിവസം നടന്ന കല്യാശേരി, പയ്യന്നൂര്‍, ഉദുമ കണ്‍വന്‍ഷനുകള്‍ വിജയഭേരിയായി. വെള്ളിയാഴ്ചത്തെ തൃക്കരിപ്പൂര്‍, കാസര്‍കോട്, മഞ്ചേശ്വരം കണ്‍വന്‍ഷനുകളും ആവേശോജ്വലമായിരുന്നു. യുഡിഎഫ് സ്വാധീന കേന്ദ്രമായ കാസര്‍കോട്, മഞ്ചേശ്വരം കണ്‍വന്‍ഷനുകളില്‍ മുമ്പൊന്നുമില്ലാത്ത മുന്നേറ്റമാണ് ദൃശ്യമായത്. ന്യൂനപക്ഷ വിഭാഗത്തിലുള്ളവരും സ്ത്രീകളും വന്‍ തോതില്‍ കണ്‍വെന്‍ഷനെത്തി.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ചെറുവത്തൂരില്‍ എല്‍ജെഡി സംസ്ഥാന സെക്രട്ടറി വി കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, കെ പി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി പി ബാബു, എല്‍ജെഡി ജില്ല പ്രസിഡന്റ് എ വി രാമകൃഷ്ണന്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എന്‍സിപി ദേശീയ സമിതി അംഗം പി പി അടിയോടി, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ പടുപ്പ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റെനി മംഗലത്ത്, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുരേഷ് പുതിയടത്ത്, കെ കുഞ്ഞിരാമന്‍, എം വി കോമന്‍ നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, ടി വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ പി വത്സലന്‍ സ്വാഗതം പറഞ്ഞു.

2001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്‌സിക്യൂട്ടീവ് അംഗവും തെരഞ്ഞെടുത്തു. ഭാരവാഹികള്‍: വി വി കൃഷ്ണന്‍ (ചെയര്‍മാന്‍), ടി വി ഗോവിന്ദന്‍, കെ ബാലകൃഷ്ണന്‍, പി ആര്‍ ചാക്കോ, എം അസിനാര്‍, ഇ വി ഗണേശന്‍, പി പി അടിയോടി, പി വി ഗോവിന്ദന്‍, രാജീവന്‍ പുതുക്കളം, വി കെ ഹനീഫ ഹാജി, ജോണ്‍ അയ്മണ്‍ (വൈസ് ചെയര്‍മാന്‍), കെ പി വത്സലന്‍ (സെക്രട്ടറി), ഇ കുഞ്ഞിരാമന്‍, കെ സുധാകരന്‍, എ അപ്പുക്കുട്ടന്‍, പി വിജയകുമാര്‍ (ജോയിന്റ് സെക്രട്ടറി).

മഞ്ചേശ്വരം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉപ്പള മെട്രോ പ്ലാസയില്‍ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ ദേശീയ വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദീന്‍ അധ്യക്ഷനായി. കെ പി സതീഷ്ചന്ദ്രന്‍, പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ വി പി പി മുസ്തഫ, സാബു അബ്രഹാം, കെ ആര്‍ ജയാനന്ദ, ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുര്‍ റഹ്മാന്‍, ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം ഡോ. കെ എ ഖാദര്‍, സിദ്ദീഖ് റഹ് മാന്‍ മൊഗ്രാല്‍, കെ അബ്ദുല്‍ ഹമീദ്, മനോജ് ഹൊസങ്കടി എന്നിവര്‍ സംസാരിച്ചു.

മണ്ഡലം കണ്‍വീനര്‍ ബി വി രാജന്‍ സ്വാഗതം പറഞ്ഞു. 751 അംഗ ജനറല്‍ കമ്മിറ്റിയും 201 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികള്‍: ബി വി രാജന്‍ (ചെയര്‍മാന്‍), ഡോ. കെ എ ഖാദര്‍, സാബു അബ്രഹാം, താജുദീന്‍ മൊഗ്രാല്‍, കെ അബ്ദുല്‍ ഹമീദ്, മനോജ് ഹൊസങ്കടി, എം ശങ്കര്‍ റൈ, ബേബി ഷെട്ടി, ചിത്രാവതി (വൈസ് ചെയര്‍മാന്‍), വി പി പി മുസ്തഫ (സെക്രട്ടറി), കെ ആര്‍ ജയാനന്ദ, പി രഘുദേവന്‍, അബ്ദുര്‍ റസാഖ് ചിപ്പാര്‍, സി എ സുബൈറ, ജയരാമ ബള്ളക്കൂടലു, ഗീത സമാനി, സാംബവി ബായിക്കട്ടെ, സിന്ധു കുമ്പള (ജോയിന്റ് സെക്രട്ടറി).

കാസര്‍കോട് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്‍, സിപിഎം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍, സി വി ദാമോദരന്‍, കുഞ്ഞിരാമന്‍ നായര്‍, അഹമ്മദലി, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, മാട്ടുമ്മല്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു. 1500 അംഗ ജനറല്‍ കമ്മിറ്റിയേയും 100 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് എസ് സംസ്ഥാനസെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: അസീസ് കടപ്പുറം (ചെയര്‍മാന്‍), ടി കെ രാജന്‍, എം സുമതി, ടി എ മുഹമ്മദ് തൈവളപ്പ്, അഡ്വ. വി സുരേഷ്ബാബു, ഹാരിസ് ബെഡി, അബ്ദുല്‍ ഹമീദ്, ദാമോദരന്‍ ബെള്ളിഗെ, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, മുനീര്‍ കണ്ടാളം, ഓമന രാമചന്ദ്രന്‍, ഉമേഷ് സാലിയന്‍, കെ ഗിരീഷ്, എസ് ജെ പ്രസാദ് (വൈസ് ചെയര്‍മാന്‍), സിജി മാത്യു (കണ്‍വീനര്‍), കെ എ മുഹമ്മദ് ഹനീഫ, സി ജെ സജിത്ത്, അഡ്വ. എ ജി നായര്‍ (ജോയിന്റ് കണ്‍വീനര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, K.P.Satheesh-Chandran, LDF, Convention, LDF Local conventions will be started on 16th 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?