ഗാസ വീണ്ടും ലോകത്തിന്റെ കണ്ണീരാകുന്നു; ഫലസ്തീന്‍ കുടുംബംഗങ്ങള്‍ കഴിയുകയായിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 15ഓളം പേര്‍ കൊല്ലപ്പെട്ടു
ഗാസ സിറ്റി: (www.kvartha.com 28.03.2019) ഒരു ചെറിയ ഇവേളയ്ക്ക് ശേഷം ഗാസ വീണ്ടും ലോകത്തിന്റെ കണ്ണീരാകുന്നു. ഫലസ്തീന്‍ കുടുംബംഗങ്ങള്‍ കഴിയുകയായിരുന്ന സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 15ഓളം പേര്‍ കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കഴിയുകയായിരുന്ന ജബലിയ്യ സ്‌കൂളിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി അഞ്ചുതവണയോളം ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തി.
ആക്രമണം അതിരുകടന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. നീതിയും ഉത്തരവാദിത്വവും നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയില്‍ നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ജനങ്ങള്‍ കൂട്ടമായെത്തുന്ന ഷുജാഇയ്യ മാര്‍ക്കറ്റില്‍ വൈകീട്ടുണ്ടായ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യവിഭാഗം അറിയിച്ചു.
സ്‌കൂളില്‍ പ്രഭാതപ്രാര്‍ഥന കഴിഞ്ഞ ഉടനെയാണ് ആദ്യ ഷെല്‍ ആക്രമണം നടന്നത്. ഈ സമയം അഭയാര്‍ഥികളില്‍ കൂടുതല്‍ പേരും ഉറങ്ങുകയായിരുന്നു. 3300ഓളം പേരാണ് ജബലിയ്യ എലമെന്ററി എ ആന്‍ഡ് ബി ഗേള്‍സ് സ്‌കൂളില്‍ കഴിയുന്നത്. ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും വീടുകളിലേക്ക് തിരിച്ചുപോവണമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്.
ഷെല്‍ പതിക്കുന്ന ശബ്ദം കേട്ട് മൂന്ന് പിഞ്ചുകുട്ടികളെയും എടുത്ത് മുറിക്ക് പുറത്തേക്ക് ഓടുകയായിരുന്നു 31കാരിയായ അംന സാന്റിറ്റ്. സ്‌കൂളിന്റെ കവാടത്തിനടുത്തുള്ള ഒന്നാമത്തെ ക്ലാസ് മുറിയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 40 പേരാണുണ്ടായിരുന്നത്. ചുവരില്‍ ആദ്യ ഷെല്‍ പതിച്ചപ്പോള്‍ തന്നെ തറയിലും ചുവരുകളിലും രക്തം ചിതറിയിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൈയിലെടുത്താണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ ഷെല്‍ സ്‌കൂളിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും ഷംന പറഞ്ഞു.
നിരവധി തവണ ഷെല്‍ ആക്രമണമുണ്ടായെന്നും ജനങ്ങള്‍ ഓടിമറയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌കൂളിനുനേരെയുള്ള ഇസ്രായേല്‍ സേനയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യു എന്‍ ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ പിയറി ക്രാഹെന്‍ബൂല്‍ പറഞ്ഞു. അതേസമയം റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു.
Photo Credit: www.timesofisrael.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Israel, Fire, Bomb, News, Israel bombs targets in Gaza as rocket fire resumes

Powered by Info News For You

Comments
Post a Comment