ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്തിനെ കരാട്ടെ അഭ്യാസിയായ 15കാരി കീഴ്‌പ്പെടുത്തി, പ്രതി റിമാന്‍ഡില്‍

കുട്ടനാട്: (www.kvartha.com 27.03.2019) ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന്റെ സുഹൃത്തിനെ കരാട്ടെ അഭ്യാസിയായ 15കാരി കീഴ്‌പ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിന്റെ സുഹൃത്തായ സനീഷ് കുമാറിനെ(35) രാമങ്കരി എസ്.ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ സുഹൃത്തായ സനീഷ് പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമായിരുന്നു. ഇതിനിടെ ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Man arrested for molesting attempt, News, Local-News, Molestation attempt, Crime, Criminal Case, Police, Arrested, Court, Remanded, Kerala

എന്നാല്‍ കുങ്ഫു അഭ്യസിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും വലയിലാക്കാന്‍ ശ്രമം നടക്കുന്നതിനിടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


Keywords: Man arrested for molesting  attempt, News, Local-News, Molestation attempt, Crime, Criminal Case, Police, Arrested, Court, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?