157 പേര്‍ സഞ്ചരിച്ച എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു

അഡിസ് അബാബ: (www.kvartha.com 10.03.2019) 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്‌റോബിയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം യാത്രാമധ്യേ തകര്‍ന്നുവീണു. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 737 800 എംഎഎക്‌സ് വിമാനമാണ് അപകടത്തില്‍പെട്ടത്.

അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

Ethiopian Airlines Flight To Nairobi Crashes With 157 On Board, Flight collision, News, Passengers, Dead Body, Prime Minister, Twitter, World

അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. പ്രതിദിന സര്‍വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകര്‍ന്നത്. ഇത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു പുറപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകട കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അനുശോചനം രേഖപ്പെടുത്തി. ' പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനമെന്നാണ് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ട്വിറ്റ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ethiopian Airlines Flight To Nairobi Crashes With 157 On Board, Flight collision, News, Passengers, Dead Body, Prime Minister, Twitter, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?