ഖാസി കേസ്; സമരം 150-ാം ദിവസത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 07.03.2019) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളുടെ കാസര്‍കോട് പുതിയ് ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നടത്തുന്ന സമരം 150-ാം ദിവസത്തിലേക്ക്. സമരത്തിന്റെ 150-ാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 150ഓളം മുതഅല്ലിമീങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.

അതോടൊപ്പം ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും പുതിയ അന്വേഷണ സംഘത്തെ ദൗത്യം ഏല്‍പിക്കണമെന്നുമാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10ന് കോഴിക്കോട് നടത്തപ്പെടുന്ന പ്രക്ഷോപ സമരത്തിലേക്ക് മുഴുവന്‍ സംഘടന പ്രവര്‍ത്തകരും എത്തിച്ചേരണമെന്നും അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ച യു എ ഇ കളനാട് മഹല്‍ കൂട്ടായ്മ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. യു എ ഇ കളനാട് മഹല്‍ പ്രസിഡണ്ട് കെ പി അബ്ബാസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മദനി പള്ളംങ്കോട്, അബ്ദുല്ല, അഹ് മദ്, യു കെ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഷരീഫ് തോട്ടത്തില്‍, ഹമീദ് പാരിസ്, അബ്ദുല്ല മിഹ്‌റാജ്, ഇല്യാസ് കട്ടക്കാല്‍, മുജീബ് റഹ് മാന്‍, ഷരീഫ് കളനാട്, യൂസുഫ്, ഇബ്രാഹിം ദേളി, ഷരീഫ്, ഇസ്മാഈല്‍, കെ കെ അബ്ദുല്‍ റഹ് മാന്‍, താജുദ്ദീന്‍, അബ്ബാസ്, പുളുന്തോട്ടി, ഹത്താ പുളുന്തോട്ടി, റഹീം ഹാദാത്ത്, യു കെ ഹക്കീം, ഹസൈനാര്‍ അയ്യങ്കോല്‍, അഷ്‌റഫ്, ഖാദര്‍, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, C.M Abdulla Maulavi, Khazi case; Strike going to 150th day
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?