കെ എല്‍ 14 ക്യാപ്പ് ധരിച്ച് ഉണ്ണിത്താന്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: (www.kasargodvartha.com 18.03.2019) ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട്ടെ യുവാക്കള്‍ സ്വീകരിച്ചത് യുവാക്കളില്‍ ഹരമായി മാറിയ കെ എല്‍ 14 ക്യാപ്പ് നല്‍കി. ഉണ്ണിത്താന്‍ ഈ ക്യാപ്പ് ധരിച്ച് കൈകൂപ്പുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ മെയിലില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഉണ്ണിത്താന് ഉജ്ജ്വല വരവേല്‍പാണ് യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. പ്രവര്‍ത്തകരുടെ പ്രവാഹം തന്നെയാണ് കാണാന്‍ സാധിച്ചത്. റെയില്‍വേ സ്റ്റേഷനിലെ സ്വീകരണത്തിനു ശേഷം ഡി സി സി ഓഫീസിലേക്ക് തിരിച്ച അദ്ദേഹം നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും കാണും. ഇതിനു ശേഷം പ്രചരണപ്രവര്‍ത്തനങ്ങളിലേക്കിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Top-Headlines, Trending, election, Social-Media, Unnithan worn KL14 Cap; Photo goes viral in Social media
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?