ലോക്സഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, കാസര്‍കോട്ട് മൊത്തം വോട്ടര്‍മാര്‍ 13,24,387

കാസര്‍കോട്: (www.kasargodvartha.com 21.03.2019) വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ (ഡിഇഎംപി) തയ്യാറാക്കി. ജില്ലയെ സംബന്ധിച്ച വിവരങ്ങള്‍, തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍, പോളിംഗ്സ്റ്റേഷനുകള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, സെക്ടറുകള്‍ എന്നിവയടക്കം തെരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമടങ്ങിയതാണ് ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍.

മൊത്തം വോട്ടര്‍മാര്‍ 13,24,387

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ 9,86,172 വോട്ടര്‍മാരും കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലായി 3,38,215 വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 13,24,387 വോട്ടര്‍മാരുമാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഈ മാസം 25 വരെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷിക്കാം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Voters list, election, Top-Headlines, Trending, Loksabha election; Preparations in final stage
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?