ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ല; തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ്

കാസര്‍കോട്: (www.kasargodvartha.com 09.03.2019) ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ലെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. തൃശൂര്‍ താനശ്ശേരി സ്വദേശിനി മീരയുടെ പരാതിയില്‍ ആലംപാടി തൈവളപ്പിലെ അഹ് മദിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

2013ലാണ് സംഭവം. ബിസിനസ് ആവശ്യാര്‍ത്ഥം 13 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുനല്‍കിയില്ലെന്നാണ് മീര സി ജെ എം കോടതിയില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, gold, Business, Cheating case against Alampady native
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?