ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് 12 വയസുകാരന്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആദൂര്‍ : (www.kasargodvartha.com 05.03.2019) ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് 12 വയസുകാരന്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ പൂവടുക്കയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടം. ചെര്‍ക്കള പാടി വെളുറുടയിലെ പി വി രാഘവേന്ദ്ര പ്രസാദിന്റെ മകന്‍ വിജിത്ത് (12) ആണ് മരിച്ചത്.

മരിച്ച കുട്ടിയുടെ പിതാവ് രാഘവേന്ദ്ര പ്രസാദ്, (50), പ്രസാദിന്റെ ഭാര്യാപിതാവ് വിഷ്ണുമൂര്‍ത്തി (68), ഭാര്യ മാതാവ് ജയലക്ഷ്മി (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിജിത്തിനെയും പിതാവിനെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് വിജിത്ത് മരണപ്പെട്ടത്

പ്രസാദും വിജിത്തും കാറിന്റെ മുന്‍ സീറ്റിയായിരുന്നു. പാടി വെള്ളൂറുട മഹാവിഷ്ണു ക്ഷേത്രത്തിലെയും കാവുഗോളി ക്ഷേത്രത്തിലെയും പൂജാരിയാണ് പ്രസാദ്. പാടി ക്ഷേത്രത്തില്‍ ശിവരാത്രി പൂജകള്‍ കഴിഞ്ഞ് ഭാര്യാ വീടായ കര്‍ണാടക ഈശ്വരമംഗലത്തേക്ക് പോവുകയായിരുന്നു കുടുംബം. പ്ലാസ്റ്റിക്ക് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adoor, Car, Accident, Top-Headlines, 12 year old died in car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?