ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ് ഇടപാടുകാരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞു

കൊച്ചി: (www.kvartha.com 14.03.2019) മൈക്രോഫിനാന്‍സ് ലൈസന്‍സ് ലഭിച്ച് രണ്ടു വര്‍ഷത്തിനകം 361 കോടി രൂപയുടെ വായ്പകള്‍ നല്‍കി ഇന്‍ഡിട്രേഡ് (മുന്‍പത്തെ പേര് ജെആര്‍ജി, ബിഎസ്ഇ: 532745) മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ തുടക്കമിട്ട കമ്പനിയുടെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനം കമ്പനിയുടെ പൂര്‍ണഉടമസ്ഥതയിലുള്ള ഇന്‍ഡിട്രേഡ് മൈക്രോഫിനാന്‍സ് എന്ന സ്ഥാപനത്തിലൂടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു കഴിഞ്ഞു.

സാമ്പത്തിക സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞതാണ് ചെറിയ കാലയളവിലുണ്ടായ മികച്ച വളര്‍ച്ചയ്ക്കു പിന്നിലെന്ന് കമ്പനി ചെയര്‍മാന്‍ സുദിപ് ബന്ദോപാധ്യായ് പറഞ്ഞു. അര്‍ധനഗരങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും ഈടില്ലാതെ നല്‍കുന്ന മൈക്രോഫിനാന്‍സ് വായ്പകള്‍ക്ക് ആകര്‍ഷക വളര്‍ച്ചാസാധ്യതകളാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.25 ലക്ഷത്തിലേറെ വരുന്ന വനിതാസംരംഭകര്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയ്‌ക്കൊപ്പം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മുന്നേറാനും കമ്പനി പ്രതിജ്ഞാബദ്ധമാണ്.

Industrial micro finance, Kochi, News, Kerala, Technology, Finance, Business

വായ്പ നല്‍കല്‍, കളക്ഷന്‍, ഇകെവൈസി, ട്രാക്കിംഗ് ജിപിഎസ് ലൊക്കേഷന്‍, ക്രെഡിറ്റ് ചെക്ക്, വായ്പാ തീരുമാനം, ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഈ മേഖലയില്‍ ഇതാദ്യമായാണ് ഒരു സ്ഥാപനം ഇങ്ങനെ സമ്പൂര്‍ണ ഡിജിറ്റൈസ്ഡ് സേവനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Industrial micro finance, Kochi, News, Kerala, Technology, Finance, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?