കെ എസ് ആര്‍ ടി സി ബസില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ പുകയില ഉല്‍പനങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 11.03.2019) 120 കിലോ പുകയില ഉല്‍പനങ്ങളുമായി രണ്ട് അന്യസംസ്ഥാന സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശികളായ അശോക് കുമാര്‍ ചൗഹാന്‍ (29), മനീഷ് ചൗഹാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പല തരത്തിലുള്ള പുകയില ഉല്‍പനങ്ങള്‍ പിടികൂടിയത്. കെ എസ് ആര്‍ ടി സി ബസില്‍ മഞ്ചേശ്വരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കോട്പ ആക്ട് പ്രകാരം ഇവരില്‍ നിന്ന് പിഴയിടാക്കിയിട്ടുണ്ട്.

വിപണിയില്‍ 75,000 രൂപയിലധികം വിലവരുന്ന പുകയില ഉല്പന്നങ്ങള്‍ രണ്ടു ചാക്കുകളിലായി ബസിന്റ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നാണ് പുകയില കടത്ത് പിടികൂടിയത്. പ്രധാനമായും തൊഴിലാളികളെയും കോളജ് - സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന നടത്തുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്‍, പ്രിവിന്റീവ് ഓഫിസര്‍മാരായ എന്‍ വി ദിവാകരന്‍, എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി സുരേധരന്‍, എ കൃഷണന്‍, വനിത സിവില്‍ ഓഫീസര്‍ ടി വി ഗീത എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.


Keywords: Kerala, kasaragod, Manjeshwaram, arrest, Bus, Excise, 112 Kg Tobacco products seized from 2 UP Natives 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?