ചുട്ടുപൊള്ളി കാസര്‍കോട്; ഗ്യാസ് വിതരണത്തിനിടെ തൊഴിലാളിക്കും പശുവിന് പുല്ലരിയാന്‍ പോയ വീട്ടമ്മയ്ക്കും സൂര്യാഘാതമേറ്റു, ഉച്ചയ്ക്ക് 12 മണി 2 മണി വരെ പുറത്തിറങ്ങരുത്
നീലേശ്വരം: (www.kasargodvartha.com 28.03.2019) കനത്ത വെയിലില്‍ കാസര്‍കോട് ചുട്ടുപൊള്ളുന്നു. ഗ്യാസ് വിതരണത്തിനിടെ തൊഴിലാളിക്കും പശുവിന് പുല്ലരിയാന്‍ പോയ വീട്ടമ്മയ്ക്കും സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. നീലേശ്വരം ഗ്യാസ് ഏജന്‍സിയിലെ ഡെലിവറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പുത്തരിയടുക്കം ബ്ലോക്ക് ഓഫീസിന് സമീപത്തെ കെ ബാബു (45), ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ രമാദേവി (46) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്.
കടുമേനിയില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനിടെ ബാബുവിന്റെ വലതു കൈപ്പത്തിയില്‍ വെയില്‍ കൊണ്ട് പൊള്ളലേല്‍ക്കുകയായിരുന്നു. ബാബു മൗക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രമാദേവിക്ക് സൂര്യാഘാതമേറ്റത്. ക്ഷീരകര്‍ഷകയായ രമാദേവി പശുവിന് പുല്ലരിയാനായി വീടിന് സമീപത്തെ പറമ്പിലേക്ക് പോയതായിരുന്നു. പുല്ലരിയുന്നതിനിടെയാണ് മുഖത്ത് വെയിലേറ്റ് പൊള്ളുന്നതായി തോന്നിയത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ബോധരഹിതയാവുകയുമായിരുന്നു. തുടര്‍ന്ന് മകനും നാട്ടുകാരും ചേര്‍ന്ന് പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.
കഴിഞ്ഞദിവസം കോളിച്ചാല്‍ വിത്തുകളത്തെ ബിജു കുര്യാക്കോസ്, ബളാലിലെ വട്ടപ്പറമ്പില്‍ വിഷ്ണു എന്നിവര്‍ക്കും സൂര്യഘാതമേറ്റ് പരിക്കേറ്റിരുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണി വരെ വെയില്‍ കൊള്ളുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. കൊടും ചൂടിനെ നേരിടാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Trending, Injured, hospital,Heat increased in Kasaragod; 2 injured in sunburn
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment