പാര്‍ട്ടി പതാകകള്‍ നശിപ്പിച്ച സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2019) മൂവ്വാരിക്കുണ്ടില്‍ സിപിഎം -ബിജെപി സംഘപരിവാര്‍ പതാകകള്‍ നശിപ്പിച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂവ്വാരിക്കുണ്ട് ബിജെപി 35-ാം വാര്‍ഡ് ബൂത്ത് സെക്രട്ടറി ഉണ്ണിരാജിന്റെ പരാതിയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി ശബരീശന്‍, മദനന്‍, കൊവ്വല്‍പ്പള്ളിയിലെ ഉദയന്‍ മൂവ്വാരിക്കുണ്ടിലെ നിശാന്ത് കുറുന്തൂറിലെ ഋത്വിക് എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് മൂവ്വാരിക്കുണ്ടില്‍ സ്ഥാപിച്ച ബിജെപി -സംഘ്പരിവാറിന്റെ കൊടികള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് ഉണ്ണിരാജിന്റെ പരാതിയില്‍ പറയുന്നു. അതേസമയം അന്ന് നാലു മണിക്ക് സിപിഎമ്മിന്റെ പതാക ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന സിപിഎം ലോക്കല്‍ സെക്രട്ടറി ശബരീശന്റെ പരാതിയില്‍ മറ്റൊരു കേസും കൂടി പോലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകരായ സജിത്ത്, രാഹുല്‍, രതീഷ്, സുരേശന്‍, ബാബു, സച്ചിന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Political party, Police, Political flag demolished; Case against 11
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?